പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതും സോഷ്യല്‍ മീഡിയയില്‍ സജീവവുമായ അവതാരകന്‍മാരില്‍ ഒരാളാണ് ജീവ ജോസഫ്. സി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയാണ് ജീവയെ ശ്രദ്ധേയമാക്കിയത്. സരിഗമപ എന്ന പരിപാടിയിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് ജീവ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അടുത്തിടെ തന്റെ പ്രണയത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമെല്ലാം ജീവ തുറന്നു പറഞ്ഞിരുന്നു. ഭാര്യ അപര്‍ണയോടൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലതും പങ്കുവെച്ചിരുന്നു ജീവ.
ഇപ്പോഴിതാ ഇവരുടെ പുതിയ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ഇരുവരും പങ്കുവെച്ചത്. വെഡിങ് ആനിവേഴ്‌സറിയോട് അനുബന്ധിച്ചാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വളരെ റൊമാന്റിക് ആയിട്ടാണ് ഇരുവരും ചിത്രങ്ങളിലുള്ളത്. രസകരമായ ക്യാപ്ഷന്‍ ആണ് ഇരുവരും ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
‘ഊണിലും ഉറക്കത്തിലും മാത്രമല്ല, കുളിക്കുമ്പോള്‍ പോലും എന്റെ കൂടെ കാണും” ഇതാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. രസകരമായ നിരവധി കമന്റുകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രങ്ങള്‍ക്കു താഴെ അവതാരിക എലീന പടിക്കലിന്റെ രസകരമായ ഒരു കമന്റ് കൂടിയുണ്ട്. ”അങ്ങനെയാണെങ്കില്‍ എനിക്കൊരു സംശയമുണ്ട്” എന്നായിരുന്നു അലീനയുടെ കമന്റ്. ജീവയുടേയും അപര്‍ണയുടേയും രസകരമായ ക്യാപ്ഷന്‍ കണ്ടശേഷമാണ് അലീന ഈ ചോദ്യം ചോദിച്ചത്.ജീവ ഇതിന് നല്‍കിയ മറുപടി ഇങ്ങനെയാണ് ‘നിന്റെ ചോദ്യം അല്ലേ. അത് ചോദിക്കാതിരിക്കുന്നതാണ് നല്ലത്”. എന്തായാലും പ്രേക്ഷകരും ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ്. എന്തായിരിക്കും അലീനയുടെ ചോദ്യം എന്നാണ് ഇവരുടെ ചോദ്യം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…