അവതാരകനെന്ന നിലയില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ജീവ. സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ നിരവധി പേരാണ് ജീവയുടെ ആരാധകരായിട്ടുള്ളത്. ഇതിനിടെ സിനിമയിലും ചുവടുവച്ചിരിക്കുകയാണ് ജീവ. അനൂപ് മേനോന്‍ നായകനായി എത്തുന്ന ത്രിക്കര്‍ ചിത്രം 21 ഗ്രാംസ് എന്ന ചിത്രത്തില്‍ ഒരു മുഴുനീള വേഷത്തിലാണ് ജീവ എത്തുന്നത്. ഇപ്പോഴിതാ അനൂപ് മേനോനും ചിത്രത്തിന്റെ സംവിധായകന്‍ ബിബിന്‍ കൃഷ്ണയ്ക്കും ഒരു പണികൊടുത്ത് രംഗത്തെത്തിയിരിക്കുകയാണ് ജീവ.
കഴിഞ്ഞ ദിവസം സുഹൃത്തുമായി എത്തി 21 ഗ്രാംസിന്റെ പോസ്റ്റര്‍ ജീവ പതിപ്പിച്ചിരുന്നു. പാതിരാത്രിയായിരുന്നു സംഭവം. ഇതിന്റെ വിഡിയോയും ജീവ പങ്കുവച്ചിരുന്നു. എന്നാല്‍ പോസ്റ്റര്‍ ഒട്ടിക്കുക മാത്രമല്ല ജീവ ചെയ്തത്. അനൂപ് മേനോനെയും ബിബിന്‍ കൃഷ്ണയേയും പോസ്റ്റര്‍ ഒട്ടിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. നിരവധി പേരാണ് ജീവയുടെ വിഡിയോ ഷെയര്‍ ചെയ്തത്. ഇതിന് പിന്നാലെ ചലഞ്ച് ഏറ്റെടുത്ത് അനൂപ് മേനോനും സംവിധായകനും ഉള്‍പ്പെടെ രംഗത്തെത്തി.
മാര്‍ച്ച് പതിനെട്ടിനാണ് 21 ഗ്രാംസ് റിലീസ് ചെയ്യുന്നത്. ട്രാഫികിന് ശേഷം അനൂപ് മേനോന്റെ ഒരു കംപ്ലീറ്റ് ത്രില്ലര്‍ ചിത്രമായിരിക്കും 21 ഗ്രാംസ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മലയാളത്തിന്റെ ലെജന്‍ഡുകള്‍ക്കൊപ്പം, യുവതാരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…