നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് എതിരെ കൂടുതൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സിനിമയിലെ ചില സഹപ്രവർത്തകർ. അവസാനമായി നടൻ ജീവൻ ഗോപാൽ ആണ് ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മൈ ബോസ് എന്ന ചിത്രത്തിൽ ദിലീപിന്റെ പെങ്ങളുടെ മകൻ ആയിട്ട് ജീവൻ അഭിനയിച്ചിരുന്നു. കഷ്ടപ്പാടുകൾക്ക് ഇടയിൽ നിന്ന് സ്വപ്രയത്നത്തിലൂടെ ഉന്നതങ്ങളിൽ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും എന്ന് ജീവൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘കഷ്ടപ്പാടുകൾക്ക് ഇടയിൽ നിന്ന് സ്വപ്രയത്നത്തിലൂടെ ഉന്നതങ്ങളിൽ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും… സത്യം കോടതിയിൽ തെളിയട്ടെ. ചാനലുകളിൽ വന്നിരുന്ന് ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നിൽ നിന്ന് കുത്തുന്ന, കൂടെനിന്ന് എല്ലാം നേടിയവർ ഒരു കാര്യം ഓർക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല….. ഒന്ന് ആത്‍മപരിശോധന നടത്തിയാൽ നന്ന്’ – ജീവൻ ഗോപാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
മൈ ബോസ് സിനിമയിൽ ജീവനും ദിലീപും ഒരുമിച്ചുള്ള ഒരു സീനിന്റെ ചിത്രവും ദിലീപിന്റെ ഒരു ചിത്രവും പങ്കുവെച്ചാണ് ജീവൻ ഇങ്ങനെ കുറിച്ചത്. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പങ്കുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ദിലീപിന് എതിരെ വീണ്ടും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…