Categories: Malayalam

വീട്ടുകാരോട് പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി;പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറന്ന് ജുവൽ മേരി

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി എത്തി ജനശ്രദ്ധ നേടിയ താരമാണ് ജൂവൽ മേരി. പത്തേമാരി എന്ന മമ്മൂട്ടിയുടെ ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും താരം എത്തി. വിവാഹശേഷവും താരം അഭിനയം തുടർന്നു. ജെന്‍സണ്‍ സക്കറിയയാണ് നടിയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ജെന്‍സണുമായുള്ള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജ്യുവല്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചില്‍.

താരത്തിന്റെ വാക്കുകൾ

എപ്പോഴായിരുന്നു പ്രണയം ആരംഭിച്ചത് എന്ന് ചോദിച്ചാല്‍ യുകെജി മുതല്‍ ഞാൻ പ്രണയത്തിലായിരുന്നു. യുകെജിയില്‍ പഠിക്കുന്ന സമയത്ത് എനിക്കൊരു പയ്യനുണ്ടായിരുന്നു ഒരുകൊച്ചുപയ്യന്‍. എല്ലാ ക്ലാസുകളിലും എനിക്കൊരു ക്രഷ് ഉണ്ടായിരുന്നു. നമ്മള്‍ ഭയങ്കര സുന്ദരിയായത് കൊണ്ടൊന്നുമല്ല അത്. എല്ലാത്തിലുമൊരു കൗതുകം, അതുകൊണ്ടാണ്. കൗതുകം ലേശം കൂടുതലാണ്, സ്വപ്‌നക്കൂടിലെ പൃഥ്വിരാജിന്റെ പോലെ തന്നെയുള്ള കഥാപാത്രം.

കോളേജിലെത്തിയപ്പോള്‍ അങ്ങനെ പ്രണയമൊന്നുമുണ്ടായിരുന്നില്ല. വിമന്‍സ് കോളേജിലായിരുന്നു ഞാൻ പഠിച്ചത് പ്രണയിക്കാന്‍ പറ്റിയ ആള്‍ക്കാരൊന്നും ആ ബാച്ചിലില്ലായിരുന്നു. സീനിയേഴ്‌സിലുണ്ടായിരുന്ന ചേട്ടന്‍മാരെല്ലാം ഞങ്ങളുടെ ബ്രദേഴ്‌സായിരുന്നു.

ഇതിന് ശേഷമായാണ് ജെന്‍സന്‍ ചേട്ടനെ കണ്ടെത്തിയത് . റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ പുള്ളി അവിടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി. കൂട്ടുകെട്ടിടയില്‍ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ കല്യാണം കഴിക്കാമെന്ന് തോന്നിപ്പോയി. അപ്പോഴാണ് വീട്ടുകാരെക്കുറിച്ച് പറഞ്ഞത്. രണ്ടുപേരും സമാന സ്വഭാവങ്ങളുള്ളവരായിരുന്നു. താല്‍പര്യമുണ്ടെന്ന് മനസ്സിലായപ്പോള്‍ത്തന്നെ ചുറ്റിക്കളിയിലൊന്നും താല്‍പര്യമില്ലെന്നും വീട്ടില്‍ വന്ന് ആലോചിക്കാനും പറഞ്ഞിരുന്നു. അതെന്തിന് പറഞ്ഞൂയെന്നാണ്.

വീട്ടുകാരോട് പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി. അവരതങ്ങ് സെറ്റാക്കി. സാധാരണ ഒരുവീട്ടില്‍ പ്രണയം അറിഞ്ഞാലുള്ള അവസ്ഥയെങ്ങനെയാണ്. ഒന്ന് എതിര്‍ക്കണ്ടേ,വഴക്ക് പറയണ്ടേ, അതൊന്നുമുണ്ടായിരുന്നില്ല. എപ്പോള്‍ കെട്ടിക്കാമെന്നുള്ള പ്ലാനുകളായിരുന്നു. വീട്ടില്‍ നിന്നും ഒരെതിര്‍പ്പുമുണ്ടായിരുന്നില്ല. ഈ വക സ്വഭാവങ്ങള്‍ അറിയാവുന്നതിനാലാണ് അവര്‍ പെട്ടെന്ന് സെറ്റാക്കിയത്. ജെന്‍സണും കല്യാണം കഴിക്കില്ലെന്ന് പറഞ്ഞ് നടന്ന ആളായിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago