ബൈസിക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും, മോഹൻകുമാർ ഫാൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഫീൽ ഗുഡ് ചിത്രങ്ങളുടെ സംവിധായകൻ എന്ന ഖ്യാതി മലയാളത്തിൽ നേടിയെടുത്ത വ്യക്തിയാണ് ജിസ് ജോയ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സംവിധായകന്‍ ജിസ് ജോയിയുടെ അടുത്ത ചിത്രത്തിന്റേതെന്ന തരത്തില്‍ ഒരു ടൈറ്റില്‍ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. നായകന്‍ പൃഥ്വിരാജ് സുകുമാരന്‍ ആണെന്നും ആ ചിത്രത്തിന് ‘ചാള – നോട്ട് എ ഫിഷ്’ എന്ന പേരിട്ടു എന്നുമായിരുന്നു പ്രചരണം.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം നിർമിക്കുന്നുവെന്നാണ് പോസ്റ്ററിൽ പറയുന്നത്. വളരെ വേഗത്തിലാണ് ആ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ വൈറലായത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ തുടങ്ങുമെന്നും വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അതൊരു തെറ്റായ വാര്‍ത്തയാണെന്നു പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്. ഇതൊരു ഇന്റര്‍നാഷണല്‍ ഫേക് ന്യൂസ് ആണെന്ന് പറഞ്ഞ ജിസ് ജോയ്, തെറ്റായ വാര്‍ത്ത ഉണ്ടാക്കിയവരോട് മിനിമം ഈ ചിത്രത്തിന്റെ പേര് തിമിംഗലം എന്നെങ്കിലും ആക്കാമായിരുന്നു എന്നും പറയുന്നു. ഏതായാലും ജിസ് ജോയിയുടെ ഈ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു.
ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവരെ നായകന്മാരാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ജോലികളില്‍ ആണ് ജിസ് ജോയ് ഇപ്പോള്‍. കുഞ്ചാക്കോ ബോബന്‍ നായകനായ മോഹന്‍കുമാര്‍ ഫാന്‍സ് ആയിരുന്നു ജിസ് ജോയിയുടെ അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…