അപകടസമയത്ത് ഗായത്രിക്കൊപ്പം ഉണ്ടായിരുന്നത് ഞാനല്ല; വെളിപ്പെടുത്തി ജിഷിന്‍ മോഹന്‍..!

പ്രശസ്ത സിനിമാ താരം ഗായത്രി സുരേഷ് ഉൾപ്പെട്ട ഒരു വാഹനാപകടവും തുടർന്ന് ഉണ്ടായ നാട്ടുകാരുടെ പ്രതിഷേധവും രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. അതിനു ശേഷം ഇൻസ്റ്റാഗ്രാം വീഡിയോ വഴിയും അല്ലാതെയും ഗായത്രി സുരേഷ് നൽകിയ വിശദീകരണങ്ങളും വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടുകയാണ്. എന്നാൽ ചില യൂട്യൂബ് ചാനലുകൾ തെറ്റായ വാർത്തകളും പുറത്തു വിടുന്നുണ്ടായിരുന്നു. അതിലൊന്നായിരുന്നു, അപകട സമയത്തു ഗായത്രിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത് നടൻ ജിഷിൻ മോഹൻ ആയിരുന്നു എന്ന വാർത്ത. ഇപ്പോഴിതാ അത് നിഷേധിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ജിഷിൻ.

ചിലത് പ്രചരിപ്പിച്ച വാർത്തകളിൽ പറയുന്ന ആ ജിഷിന്‍ താനല്ല എന്നു ഈ നടൻ വെളിപ്പെടുത്തുന്നു. ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്ന സീരിയല്‍ നടന്‍ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാര്‍ത്തകള്‍ കണ്ടു എന്നും ഇതിനെതിരെ ശരിക്കും മാനനഷ്ടത്തിന് കേസ് നല്‍കുകയാണ് വേണ്ടത് എന്നും ജിഷിൻ പറയുന്നു. പക്ഷെ അതിനുളള സമയമില്ലാത്തത് കൊണ്ടാണ് അത് ചെയ്യാത്തത് എന്നു ജിഷിൻ വ്യക്തമാക്കി. വാര്‍ത്തകള്‍ വളച്ചൊടിച്ച് നല്‍കുമ്പോള്‍ തനിക്കും അച്ഛനും അമ്മയും ഉണ്ടെന്നു ഓര്‍ക്കണമെന്നും തെറ്റു ചെയ്യാത്ത ആളുകളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്നും ജിഷിൻ കൂട്ടിച്ചേർത്തു.

രണ്ടു ദിവസം മുൻപ് കാക്കനാട് അടുത്തു വെച്ചാണ് നടി ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച കാർ, ഓവർ ടേക്ക് ശ്രമത്തിനിടെ എതിരെ വന്ന വാഹനത്തിന്റെ സൈഡ് മിറർ തകർത്തു കുതിച്ചത്. അപകടത്തിന് ശേഷം നിർത്താതെ പോയ നടിയുടെ വണ്ടിയെ അവർ പിന്തുടർന്ന് പിടിച്ചു തടഞ്ഞു വെച്ചു പ്രതിഷേധിക്കുകയായിരുന്നു. അവസാനം പോലീസ് വന്നാണ് പ്രശ്നം പരിഹരിച്ചത്. താനൊരു സെലിബ്രിറ്റി ആയതിനാൽ ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന ടെൻഷൻ കൊണ്ടാണ് നിർത്താതെ പോയതെന്ന് ഗായത്രി പറയുന്നു. ഏതായാലും സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago