‘കുറുപ് കണ്ടു, ദുൽഖറിനോടുള്ള ദേഷ്യം മാറി, ജനം അറിയേണ്ട സത്യങ്ങൾ സിനിമയിലുണ്ട്’ – ചാക്കോയുടെ മകൻ

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന സിനിമയാണ് കുറുപ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ദുൽഖർ സൽമാൻ ആണ് കുറുപ് ആയി എത്തുന്നത്. നവംബർ 12ന് കുറുപ് തിയറ്ററുകളിൽ എത്തും. കുറുപ് തിയറ്ററിൽ എത്തുന്നതിനു മുമ്പ് സിനിമ കണ്ടിരിക്കുകയാണ് സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകൻ ജിതിൻ. സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ വിമർശനവുമായി എത്തിയ ജിതിൻ കുറുപിനെ ഗ്ലോറിഫൈ ചെയ്യുന്നതിന് നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങിയിരുന്നു. അതേസമയം, കുറുപ് സിനിമ കണ്ടതായും തന്റെ അപ്പനെ കൊന്നത് കൂടാതെ കുറുപ് നിരവധി ക്രൂരകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് മനസിലായതായും ജിതിൻ ചാക്കോ പറഞ്ഞു. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ജിതിൻ ഇങ്ങനെ പറഞ്ഞത്. തന്റെ അപ്പന്റെ കൊലയാളി നാളെ സമൂഹത്തിനു മുന്നിൽ ഹീറോയാകാൻ പാടില്ല എന്ന് മാത്രമായിരുന്നു. അത് സിനിമ കണ്ടപ്പോൾ തനിക്ക് മനസിലായെന്നും ജിതിൻ പറഞ്ഞു.

Jithin Chacko with Mother

സിനിമയുടെ പ്രമോഷന് വേണ്ടി കുറുപിന്റെ പേര് ഹൈപ്പ് ചെയ്ത് കാണിക്കുന്നത് വിഷമമുള്ള കാര്യമായിരുന്നു. പക്ഷേ, കുറുപ് എന്ന സിനിമ ജനങ്ങളിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ടെന്നും ജിതിൻ വ്യക്തമാക്കി. സിനിമ കണ്ടു കഴിഞ്ഞപ്പോൾ സിനിമയുടെ പിന്നണിയിൽ ഉള്ളവരോട് എനിക്കുള്ള ദേഷ്യമൊക്കെ മാറി. സിനിമ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആദ്യമേ മനസിലാക്കി തന്നിരുന്നെങ്കിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു. സിനിമയിൽ സുകുമാരക്കുറുപ്പ് ആരാണെന്നും അയാൾ എന്താണെന്നും വ്യക്തമാക്കി തരികയാണ് ചെയ്യുന്നത്. ഒരിക്കലും കുറുപിനെ സിനിമയിൽ ഗ്ലോറിഫൈ ചെയ്യുന്നില്ലെന്നും ജിതിൻ വ്യക്തമാക്കി. സുകുമാരക്കുറുപ്പ് എന്നയാൾ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി തന്റെ അപ്പനെ കൊലപ്പെടുത്തി എന്നാണ് തനിക്ക് ഉൾപ്പെടെയുള്ളവർക്ക് അറിയാവുന്നത്. അത് തന്നെ പത്രങ്ങളിലും മാഗസിനുകളിലും മറ്റും വായിച്ചുള്ള അറിവാണ്. അമ്മയുമായി ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാൽ, തന്റെ അപ്പനെ കൊന്നത് മാത്രമല്ല സുകുമാരക്കുറുപ്പ് ചെയ്തിട്ടുള്ളതെന്ന് സിനിമ കണ്ടപ്പോൾ മനസിലായി. സുകുമാരക്കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്ന നീതികേട് ചെയ്യില്ലെന്ന് സംവിധായകനും നിർമാതാക്കളും ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നു. അത് ബോധ്യപ്പെടുത്താൻ സിനിമ കാണിക്കാമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് കുറുപ് സിനിമ കണ്ടതെന്നും ജിതിൻ പറഞ്ഞു.

ആദ്യം എഡിറ്റിങ് മുഴുവൻ പൂർത്തിയാകുന്നതിന് മുമ്പ് കഥ എന്താണെന്ന് കാണിച്ചു തന്നു. പിന്നീട് സിനിമ മുഴുവൻ പൂർത്തിയായതിനു ശേഷം എറണാകുളത്ത് പോയി കണ്ടു. താൻ മാത്രമാണ് സിനിമ കണ്ടതെന്നും അമ്മ അതെല്ലാം വീണ്ടും കാണാൻ മാനസികമായി തയ്യാറല്ലായിരുന്നു എന്നും ജിതിൻ വ്യക്തമാക്കി. സിനിമ കണ്ട് കഴിഞ്ഞപ്പോൾ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങൾ സിനിമയിൽ ഉള്ളതായി മനസിലായി. ആദ്യം സിനിമയ്ക്ക് എതിരെ കേസ് കൊടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, സിനിമ കണ്ടു കഴിഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് വ്യക്തമായെന്നും ശരിക്കും ഇത് ജനങ്ങൾ കാണേണ്ട സിനിമയാണെന്നും ജിതിൻ പറഞ്ഞു. നവംബർ 12നാണ് കുറുപ് റിലീസിന് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago