Categories: Malayalam

മാമാങ്കം എന്ന വലിയ സിനിമയ്ക്ക് വേണ്ടി മാറികൊടുക്കുന്നു,എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നാണ് ശരിക്കും ക്രിസ്ത്മസ് ! ഷൈലോക്ക് റിലീസ് മാറ്റിയതിനെ കുറിച്ച് നിർമാതാവ് ജോബി ജോർജ്

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം. ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
ഇതിനിടെ ചിത്രത്തിന്റെ റിലീസ് നവംബർ 21ൽ നിന്നും മാറ്റി ഡിസംബർ 12 ആക്കിയിരിക്കുകയാണ്.ഇതോടെ ക്രിസ്തുമസിന് റിലീസ് ചെയ്യുവാനിരുന്ന മമ്മൂക്ക ചിത്രം ഷൈലോക്ക് റിലീസ് മാറ്റി വെക്കുകയുണ്ടായി. എന്നാൽ ചിത്രം മാർച്ചിലേക്ക് മാറ്റി എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശബ്ദമുയർത്തിയിരിക്കുകയാണ് ഷൈലോക്കിന്റെ നിർമാതാവ് ജോബി ജോർജ്.

ജോബി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

സ്നേഹിതരെ ഷൈലോക്കിന്റെ എല്ലാവർക്കും തീർന്ന് ഡിസംബർ 20 റിലീസ് പ്ലാൻ ചെയ്തതാണ്, എന്നാൽ മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വർക്ക് തീരാതെ വന്നതുകൊണ്ട് , അവർക്ക് വേണ്ടി നമ്മൾ മാറി കൊടുക്കുകയാണ്, എന്നാൽ ആരൊക്കെയോ പറയുന്നത് പോലെ മാർച്ചിൽ അല്ല നമ്മൾ ഷൈലോക്ക് റിലീസ് ചെയ്യുന്നത്, ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23വ്യാഴം ആണ്. ഒരു കാര്യം ഉറപ്പാണ് എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമ തീയേറ്ററുകളിൽ യഥാർത്ഥ, ഓണവും, ക്രിസ്മസും, വിഷുവും, ഇത് ഞാൻ കണ്ട് തരുന്ന ഉറപ്പ്.. സ്നേഹത്തോടെ…

കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ഇതിനിടെ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്‌സ് ഫാർസ് ഫിലിംസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്.ഷെയർ അടിസ്ഥാനത്തിൽ ആണ് നിർമാതാവും ഫാർസ് ഫിലിംസും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago