പുതുമുഖത്തിന്റെ പതറിച്ചയില്ല; സംഘട്ട-വൈകാരിക രംഗങ്ങളില്‍ മികവുറ്റ പ്രകടനം; ആന്റണി രഞ്ജിത്തിന്റെ കൈയില്‍ ഭദ്രം

ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മിക്കുന്നുവെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമാണ് മൈക്ക്. വിഷ്ണുപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ അനശ്വര രാജന്‍ നായികയും പുതുമുഖം രഞ്ജിത്ത് സജീവ് നായകനുമായി എത്തി. പുതുമുഖത്തിന്റെ യാതൊരു പതറിച്ചയുമില്ലാതെയാണ് രഞ്ജിത്ത് ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രണയ നഷ്ടവും വിരഹവും നിരാശയും സംഘട്ടനവും ചടുലമായ നൃത്തച്ചുവടുകളുമെല്ലാം ഉള്‍പ്പെട്ട ആന്റണി രഞ്ജിത്തിന്റെ കൈയില്‍ ഭദ്രമായിരുന്നു.

മോണോലോഗ് വിഡിയോകളിലൂടെയാണ് രഞ്ജിത്ത് അഭിനയലോകത്തേക്ക് എത്തിയത്. നായികയോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് മൈക്കില്‍ രഞ്ജിത്തിന്റേത്. സംഘട്ടന രംഗങ്ങളില്‍ മികച്ച ടൈമിംഗാണ് താരം കാഴ്ചവച്ചത്. ഭൂതകാലം ഏല്‍പ്പിച്ച ആഘാതങ്ങളാല്‍ പഴയ സൗഹൃദങ്ങള്‍ ഉപേക്ഷിച്ച് മദ്യത്തില്‍ അഭയം തേടുന്ന സാഹചര്യങ്ങളിലൂടെ നായക കഥാപാത്രം കടന്നുപോകുന്നുണ്ട്. ഈ രംഗങ്ങള്‍ രഞ്ജിത്ത് കൈയടക്കത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വൈകാരിക രംഗങ്ങള്‍ പ്രേക്ഷകരെ മടുപ്പിക്കാതെ കൈകാര്യം ചെയ്യാന്‍ താരത്തിനായിട്ടുണ്ട്.

റിലീസിന് മുന്‍പ് പുറത്തിറങ്ങിയ ട്രെയിലറിലും ഗാനങ്ങളിലും രഞ്ജിത്തിനെ അടയാളപ്പെടുത്തിയിരുന്നു. ഒരു ഗാനത്തില്‍ അടിപൊളി ചുവടുകളുമായാണ് രഞ്ജിത്ത് എത്തിയത്. രഞ്ജിത്തിനൊപ്പം മൈക്കിലെ ഗാനത്തിന് ചുവടുവച്ച് റംസാന്‍ മുഹമ്മദും മറ്റു സോഷ്യല്‍ മീഡിയാ താരങ്ങളും എത്തിയിരുന്നു. ഈ ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗാകുകയും ചെയ്തു. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ രഞ്ജിത്തിനെ തേടിയെത്തിയ മികച്ച കഥാപാത്രമാണ് മൈക്കിലെ ആന്റണി. ഭാവിയില്‍ മികച്ച കഥാപാത്രങ്ങള്‍ ഈ നടനെ തേടിയെത്തിയേക്കാം.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 month ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago