‘പരീക്ഷണങ്ങളെ ഇത്രത്തോളം ലഹരിയായി കാണുന്ന മനുഷ്യൻ’, ‘റോഷാക്ക്’ വിജയത്തിനു പിന്നാലെ മമ്മൂട്ടിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി രാജ്യസഭ എം പി ജോൺ ബ്രിട്ടാസ്

ആരാധകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്ന ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക്. റിലീസ് ദിവസത്തിലെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മമ്മൂട്ടി ചിത്രത്തിന് മികച്ച പ്രതികണമായിരുന്നു ലഭിച്ചത്. മിക്കയിടങ്ങളിലും ടിക്കറ്റ് കിട്ടാതെ ആളുകൾ മടങ്ങിപ്പോയി. 31 ഇടങ്ങളിൽ രാത്രി വൈകിയും സ്പെഷ്യൽ ഷോകൾ റോഷാക്കിനു വേണ്ടി നടത്തി. ലൂക്ക് ആന്റണിയെന്ന കഥാപാത്രമായി ഞെട്ടിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ മമ്മൂട്ടി നടത്തിയത്. മറ്റ് കഥാപാത്രങ്ങളായി എത്തിയവരും ഗംഭീരപ്രകടനം നടത്തിയതോടെ ചിത്രം വേറെ ലെവലിലേക്ക് ഉയർന്നിരിക്കുകയാണ്.

റോഷാക്ക് സിനിമയെയും മമ്മൂട്ടിയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. രാജ്യസഭ എം പി ജോൺ ബ്രിട്ടാസും മമ്മൂട്ടിയുടെ അസാധ്യ പ്രകടനത്തെ അഭിനന്ദിക്കാൻ മറന്നില്ല. പിന്നെയും പിന്നെയും പുതിയ മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുന്നതിന്റെ അമ്പരപ്പിലാണ് മലയാളികളെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്, ‘മമ്മൂട്ടി തന്നെ തന്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരു ചിത്രം നിർമ്മിക്കുന്നു” എന്നത് തന്നെ വാർത്തയായിരുന്നു.പിന്നീട് പോസ്റ്റർ ഇറങ്ങിയതോടെ റോഷാക്ക് എന്ന പേര് വലിയ ചർച്ചയായി.മനഃശാസ്ത്രപരമായ ഒരു ടെസ്റ്റിന്റെ പേരാണ് സിനിമ എന്നറിഞ്ഞതോടെ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെർമൻ റോഷാക്ക്‘ മലയാളികളുടെ സെർച്ചുകളിൽ ഇടം നേടി.ട്രൈലെർ വന്നതോടെ മമ്മൂട്ടി വില്ലനോ നായകനോ എന്നതായിരുന്നു പിന്നെ വന്ന ചർച്ചകൾ.എല്ലാ ചർച്ചകൾക്കും ഉത്തരമായി ഇന്നലെ റോഷാക്ക് എത്തി.ഒറ്റ വരിയിൽ ഗംഭീരമായ സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് പറയാം.പ്രതികാര കഥ ഇങ്ങനെയും പറയാമെന്ന് പറയാതെ പറഞ്ഞ സിനിമ.ഇതുവരെ നമ്മൾ കാണാത്ത കഥാപാത്രങ്ങളും കഥാപശ്ചാത്തലവും,മൊത്തത്തിൽ സിനിമയോട് ഒരു അപരിചിതത്വവുമൊക്കെ തോന്നുമ്പോൾ ഓർക്കണം പരീക്ഷണങ്ങളെ ഇത്രത്തോളം ലഹരിയായി കാണുന്ന ആ മനുഷ്യൻ ഇങ്ങനെയൊരു സിനിമ അല്ലാതെ വേറെ എന്താണ് ചെയ്യേണ്ടത്.പിന്നെയും പിന്നെയും പുതിയ മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുന്നതിന്റെ അമ്പരപ്പിലാണ് മലയാളികൾ.പ്രൊഡ്യൂസർ എന്ന നിലയിൽ മമ്മൂട്ടിക്ക് സന്തോഷിക്കാം ,നടനെന്ന നിലയിൽ മമ്മൂട്ടിക്ക് അഭിമാനിക്കാം.ഇത്തരത്തിൽ ഒരു ചിത്രം നിർമിക്കാൻ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിർമാതാവിനും പരീക്ഷണ സ്വഭാവമുള്ള സംവിധാനത്തിനും സാങ്കേതിക മികവുള്ള മേക്കിങ്ങിനും അഭിനന്ദനങ്ങൾ’.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

5 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago