Joju George as the Hero in Joshy Movie
ജോജു ജോർജ് എന്ന പേര് ആദ്യമൊക്കെ ഒരു വില്ലൻ ഇമേജ് ആയിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നത്. എന്നാൽ കാലം കടന്നു പോയപ്പോൾ ജോജുവിന് കോമഡി വേഷങ്ങളും നന്നായി ഇണങ്ങുമെന്ന് പ്രേക്ഷകർ മനസ്സിലാക്കി. രാജാധിരാജ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും പ്രേക്ഷകരുടെ മനസ്സിൽ ജോജുവിന് നേടിക്കൊടുത്തത് മറ്റൊരു സ്ഥാനമാണ്. പക്ഷേ ജോജുവിലെ യഥാർത്ഥ പ്രതിഭയെ മനസ്സിലാക്കുവാൻ ജോസഫ് തന്നെ വേണ്ടി വന്നു. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി വളരെയേറെ ബുദ്ധിമുട്ടി തന്നെയാണ് അദ്ദേഹം ഈ നിലയിൽ എത്തിയത്. ആ ഒരു കഷ്ടപ്പാട് ഓരോ അഭിനയമോഹിക്കും ഒരു പാഠപുസ്തകം കൂടിയാണ്. ജോസഫിന്റെ വിജയത്തോടെ നായകനിരയിലേക്ക് ഉയർത്തപ്പെട്ട ജോജു ജോർജിന് ഇപ്പോൾ അവസരങ്ങൾ ഏറെയാണ്.
ഒരു ഇടവേളക്ക് ശേഷം ഹിറ്റ് മേക്കർ ജോഷി അണിയിച്ചൊരുക്കുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജാണ് നായകൻ. 2012ൽ പുറത്തിറങ്ങിയ റൺ ബേബി റണിൽ സഹനടനായിരുന്ന ജോജു ഏഴ് വർഷങ്ങൾക്കിപ്പുറം മറ്റൊരു ജോഷി ചിത്രത്തിൽ നായകനാകുന്ന എന്നത് തന്നെയാണ് ഏറെ ശ്രദ്ധേയമായ കാര്യം. പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരെയാണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ തമിഴിൽ ധനുഷിന്റെ നായികയായി അസുരനിൽ അഭിനയിക്കേണ്ടി വരുന്നതിനാൽ മഞ്ജു വാര്യർക്ക് പകരം നൈല ഉഷ ജോജുവിന്റെ നായികയാകും. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിർമാണം. തൃശൂർ കേന്ദ്രീകരിച്ച് ക്രിസ്തീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ഫാമിലി ത്രില്ലറിൽ ചെമ്പൻ വിനോദ്, ഇന്നസെന്റ് എന്നിവരും വേഷമിടുന്നു. അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയും ക്വീൻ, രണം എന്നീ ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ച ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു. ഫെബ്രുവരി 11ന് തൃശൂരിൽ ചിത്രീകരണം ആരംഭിക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…