കൊച്ചി: ഇടതുമുന്നണിയുടെ ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചെന്ന ആരോപണം നിഷേധിച്ച് നടൻ ജോജു ജോർജ്. തെരഞ്ഞെടുപ്പിന്റെ കാര്യം പോലും താൻ അറിഞ്ഞില്ലായിരുന്നെന്നും തന്നെ വെറുതെ വിടണമെന്നും നടൻ പറഞ്ഞു. ഒരു ജാഥയും താൻ നയിച്ചിട്ടില്ല. അനാവശ്യമായ കാര്യങ്ങളിലേക്ക് തന്നെ തള്ളിയിടുകയാണ്. വിനായകൻ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹത്തിനൊപ്പം കുറച്ചു നേരം ഇലത്താളം കൊട്ടുക മാത്രമാണ് ചെയ്തതെന്നും ജോജു വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുമ്പോൾ ആയിരുന്നു താരം ഇങ്ങനെ പറഞ്ഞത്.
ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും താൻ അറിഞ്ഞിട്ടില്ല. ആവശ്യമില്ലാത്ത ഓരോ കാര്യങ്ങളിലേക്ക് വെറുതെ തന്നെ തള്ളി വിടുകയാണ്. ഈ വിഷയത്തിൽ കൂടി ഇനിയും ശത്രുക്കളെ ഉണ്ടാക്കാൻ താൽപര്യമില്ലെന്നും ജോജു വ്യക്തമാക്കി. താൻ ഓൺലൈനുകളിൽ പോലും ഇല്ലെന്നും ഒരു കാര്യവുമില്ലാതെ തന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറേ കൂടി ശത്രുക്കളെ ഉണ്ടാക്കാമെന്നല്ലാതെ എന്ത് കാര്യമാണെന്നും വീണ്ടും കുറച്ചു പേർ തെറിവിളി തുടങ്ങുകയാണെന്നും ജോജു വ്യക്തമാക്കി.
‘എന്തെങ്കിലും തരത്തിലൊരു സ്വാതന്ത്ര്യം എനിക്ക് വേണ്ടേ, പൊതുപരിപാടികളിലും ഓൺലൈനിലും ഇപ്പോൾ ഞാൻ ഇല്ല. എങ്ങനെയാണ് ഇതിൽ കൂടുതൽ ഞാൻ ഒതുങ്ങേണ്ടത്. വെറുതെ വിട്ടു കൂടേ.’ – ജോജു ചോദിച്ചു. നടൻ വിനായകന്റെ വീട് ഉൾപ്പെടുന്ന ഡിവിഷനിൽ ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചിരുന്നു. ഇതിനെ തുടർന്ന് വിനായകന്റെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ നടന്നിരുന്നു. ഈ ആഘോഷ പരിപാടിയിലാണ് ജോജു ഇലത്താളം കൊട്ടിയത്. ഇത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ജോജുവിന്റെ പ്രതികരണം. നേരത്തെ, പെട്രോൾ വില വർദ്ധനവിന് എതിരെ യു ഡി എഫ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ ജോജു പരസ്യമായി പ്രതികരിച്ചത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ജോജുവിനെതിരെ സൈബർ ആക്രമണവും ഇതിനെ തുടർന്ന് നടന്നു. തുടർന്ന് എല്ലാ സോഷ്യൽ മീഡിയകളിൽ നിന്നും ജോജു പിൻവാങ്ങിയിരുന്നു. കോൺഗ്രസ് ജോജുവിനെതിരെ ശക്തമായി രംഗത്ത് എത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജോജു എൽ ഡി എഫ് വിജയാഘോഷത്തിൽ പങ്കെടുത്തത് വൈറലായിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…