Joju George was asked 1 lakh as taxi charge
ദേശീയ പുരസ്‌കാര പ്രഖ്യാപന വേളയിൽ ജോജു ജോർജ് ബാംഗ്ലൂർ ആയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ ദുബായില്‍ നിന്നെത്തിയ ജോജു ബംഗളൂരുവില്‍ കുടുങ്ങുകയായിരുന്നു. എങ്ങനെയും നാട്ടിലെത്താന്‍ ശ്രമം നടത്തിയ തന്നോട് കേരളത്തിലെത്താന്‍ ടാക്‌സി കൂലി ചോദിച്ചത് ഒരു ലക്ഷം രൂപയാണെന്നാണ് ജോജു പറയുന്നത്.
‘പൊറിഞ്ചു മറിയം ജോസിന്റെ പ്രചാരണത്തിനായി ദുബായില്‍ പോയതായിരുന്നു. തിരിച്ചു വരുമ്പോള്‍ മഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ ബംഗളൂരുവില്‍ കുടുങ്ങി. എങ്ങനെയും വീട്ടിലെത്തിയാല്‍ മതിയെന്നായി. കുടുംബം വീട്ടില്‍ ഒറ്റയ്ക്കാണ്. അവിടെ വെള്ളം കയറുമോ എന്ന ആശങ്കയുണ്ടായി. അങ്ങനെ ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.’
‘ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്താന്‍ ഒരു ലക്ഷം രൂപയാണ് ടാക്‌സിയ്ക്ക് കൂലി ചോദിച്ചത്. അതിശയോക്തിയല്ല, സംഭവിച്ചതാണ്. പിന്നെ എന്റെ കാര്‍ സുഹൃത്തിനെ കൊണ്ട് ബംഗളൂരുവില്‍ എത്തിച്ചാണ് നാട്ടിലെത്താനായത്. ഇവിടെയെത്തിയപ്പോള്‍ ആഘോഷിക്കാനുള്ള അവസരമായിരുന്നില്ല. പിന്നെ ദുരിത ബാധിതര്‍ക്കായി എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…