പശു തൊഴുത്ത് നിരവധി കണ്ടിട്ടുള്ളവരാണ് മലയാളികൾ. എന്നാൽ ഇത്തരത്തിൽ ഒരു ഹൈ ടെക്ക് തൊഴുത്ത് മലയാളികൾ കണ്ടിട്ടുണ്ടാകാൻ സാധ്യതയില്ല. നടൻ ജോജു ജോർജ് ഈ ലോക്ക് ഡൗൺ കാലത്താണ് ഒരു ഹൈ ടെക്ക് തൊഴുത്ത് തയ്യാറാക്കിയിരിക്കുന്നത്. തൊഴുത്തും കൃഷിയുമായി ഈ ലോക്ക് ഡൗണിൽ അടിമുടി മാറിയിരിക്കുകയാണ് താരം.
എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലൂടെ ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയ താരമാണ് ജോജു ജോർജ്. നിരൂപകപ്രശംസയും പ്രേക്ഷക ശ്രദ്ധയും ഏറെ നേടിയെടുത്ത ഈ ചിത്രം ജോജുവിനെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾക്ക് വരെ അർഹനാക്കി. ലോക്ക് ഡൗൺ ആയതിനാൽ എല്ലാ താരങ്ങളും വീട്ടിൽ ആയിരുന്നപ്പോൾ ജോജു വയനാട്ടിലെ ഒരു ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ആയിരുന്നു. ചികിത്സയുടെ ചട്ടങ്ങളും രീതികളും ആയി പൊരുത്തപ്പെട്ടു പോകാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ ജോജു തിരിച്ചുപോകുവാൻ തീരുമാനിച്ചപ്പോൾ ആയിരുന്നു ഒരു വെല്ലുവിളിയായി ലോക്ക് ഡൗൺ മുന്നിലെത്തിയത്. പിന്നീട് അവിടെ തുടരുവാൻ അല്ലാതെ ജോജുവിന് മുൻപിൽ വേറെ വഴികൾ ഒന്നും ഉണ്ടായിരുന്നില്ല. അവിടെ താമസിച്ചതിന്റെ ഫലമായി അദ്ദേഹം 20 കിലോ ഭാരം കുറയ്ക്കുകയും ചിന്തകളും പ്രവർത്തികളും എല്ലാം മാറ്റി പുതിയ ഒരു മനുഷ്യനായി വയനാട്ടിൽ നിന്നും ചുരം ഇറങ്ങുകയും ചെയ്തു. അവിടുത്തെ ജീവിതത്തെപ്പറ്റി അദ്ദേഹമിപ്പോൾ മനസ്സ് തുറക്കുകയാണ്.
ജോജുവിന്റെ വാക്കുകൾ:
മാര്‍ച്ച് 10നാണ് വയനാട്ടിലെ ആയുര്‍വേദ യോഗ വില്ലയില്‍ എത്തിയത്. എത്തിയപ്പോള്‍ മനസിലായി എനിക്ക് പറ്റാത്ത പരിപാടിയാണ്. 130 കിലോ ആയിരുന്നു ഞാന്‍. ഇവിടത്തെ ഡയറ്റും എനിക്ക് ശീലമില്ലാത്ത ഡിസിപ്ലിനും ഒക്കെ കണ്ടപ്പോള്‍ തിരിച്ചു പോകാമെന്നു കരുതിയതാണ്. അപ്പോഴാണ് ലോക്ഡൗണ്‍ വന്നത്. പൊലീസുകാര്‍ പറഞ്ഞത് 14 ദിവസം കഴിയാതെ പോകാന്‍ കഴിയില്ലെന്നായിരുന്നു. വീട്ടില്‍ ചെന്നാലും അവിടെയും 14 ദിവസം ഇരിക്കണം. അങ്ങനെ വേറെ വഴി ഇല്ലാതെ ഇരുന്നതാണ്. ആ സമയത്തിനുള്ളില്‍ ഞാനീ സ്ഥലുമായി ഇഴുകിചേർന്നു. ഇപ്പോള്‍ എനിക്ക് വയറൊന്നും ഇല്ല. ഹെല്‍ത്ത് വൈസ് ഭയങ്കര ലൈറ്റ് ആയി. അങ്ങനെയൊരു കലക്കന്‍ പരിപാടി ആയി. ഞാനൊന്നും നിർത്തിയിട്ടില്ല. എല്ലാം കണ്‍ട്രോള്‍ ചെയ്തു. ഇപ്പോള്‍ പൂര്‍ണമായും വെജിറ്റേറിയന്‍ ആയി. ഡോ.വിപിന്‍ ആണ് അതിന് എന്നെ സഹായിച്ചത്.
ശരീരഭാരത്തിൽ മാത്രമല്ല ജീവിതരീതിയിലും ജോജു ഒരുപാട് മാറി. അതിനുവേണ്ടി ജോജുവിനെ സഹായിച്ചത് സജീവ് പാഴൂരിന്റെ വീടും പരിസരവും ആണ്. മൂന്നര സെന്റ് സ്ഥലത്ത് കൃഷിയും കോഴി വര്‍ത്തലും മീന്‍ വളര്‍ത്തലും എല്ലാമുള്ള സജീവിന്റെ വീട് പ്രചോദനം ആകിക്കൊണ്ട് സ്വന്തം വീട്ടിലും അതേ മാതൃകയില്‍ ജോജു അടുക്കളത്തോട്ടം ഒരുക്കി. മീന്‍ വളര്‍ത്താന്‍ തുടങ്ങി. ഇപ്പോള്‍ രണ്ടു പശുക്കളും മൂന്നു പട്ടികളും 35 കോഴികളും ഒക്കെയുള്ള ഒരു മിനി ഫാം തന്നെയായി ജോജുവിന്റെ വീട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…