പഴയകാല നടന്‍ രാഘവന്റെ മകനും ചലച്ചിത്രതാരവുമായ ജിഷ്‌ണു രാഘവന്റെ മരണം ഇന്നും മലയാളി പ്രേക്ഷകർക്ക് തീരാവേദനയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി കാന്‍സര്‍ രോഗബാധിതനായിരുന്ന ജിഷ്‌ണുവിന്റെ ആരോഗ്യനില ഗുരുതരമാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. രോഗം കാര്‍ന്ന് തിന്നുമ്പോഴും അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ച താരമായിരുന്നു ജിഷ്ണു. നമ്മള്‍ എന്ന മലയാള ചലച്ചിത്രത്തിലൂടെ ചലച്ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ജിഷ്‌ണു ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മകന്റെ വേദനകളിൽ ഒരു താങ്ങായും തണലായും നിന്നിരുന്ന അച്ഛൻ രാഘവൻ ഇപ്പോൾ ലഭിക്കുന്ന ചെറിയ റോളുകൾ കൊണ്ടെല്ലാമാണ് ജീവിക്കുന്നത് എന്ന സങ്കടവാർത്ത പ്രേക്ഷകരുമായി പങ്ക് വെച്ചിരിക്കുകയാണ് നിർമാതാവും വ്യവസായിയും അഭിനേതാവുമായ ജോളി ജോസഫ്.
എന്റെ ജിഷ്ണുവിന്റെ അച്ഛൻ രാഘവേട്ടനും, വലിയൊരു നാടക കലാകാരിയും ..! രാഘവേട്ടൻ 1941 ൽ കണ്ണൂരിലെ തളിപ്പറമ്പിലാണ് ജനിച്ചത്. ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഗ്രാമീണ വിദ്യാഭ്യാസത്തിൽ ബിരുദം നേടി. ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമ നേടിയതിനുശേഷം അദ്ദേഹം ടാഗോർ നാടക സംഘത്തിൽ ജോലി ചെയ്തു. 1968ലെ ‘കായൽക്കര’യാണ് ആദ്യചിത്രം. പിന്നീട് മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ ഏകദേശം 150ഓളം സിനിമകൾ അഭിനയിച്ചു. കിളിപ്പാട്ട് (1987), എവിഡൻസ് (1988) എന്നീ സിനിമകൾ സംവിധാനം ചെയ്തു. കഴിഞ്ഞ 20 വർഷമായി തമിഴ്, മലയാളം ടി വി സീരിയലികളിലുമുണ്ട്. പക്ഷെ ഇപ്പോൾ വളരെ കുറവാണ്. ഞങ്ങളുടെ ജിഷ്ണു അന്തരിച്ചിട്ട് അഞ്ചു കൊല്ലം കഴിഞ്ഞു.. അവന്റെ കൂട്ടായിരുന്ന ഞാനും മധു വാര്യരും നിഷാന്ത് സാഗറും അരവിന്ദറും ഒക്കെ രാഘവേട്ടനെയും ശോഭചേച്ചിയെയും സ്വന്തം മാതാപിതാക്കളെപോലെ തന്നെയാണ് കണ്ടിരുന്നതും ബഹുമാനിച്ചിരുന്നതും. ഇപ്പോഴും അങ്ങിനെത്തന്നെയാണ്. ഇന്നുൾപ്പടെ ഇടക്കിടക്ക് രാഘവേട്ടനുമായി വിശേഷങ്ങൾ പറയാറുമുണ്ട്. വല്ലപ്പോഴും കാണാറുമുണ്ട്. 80 വയസ്സായ ആരോടും പരിഭവമില്ലാത്ത രാഘവേട്ടൻ വല്ലപ്പോഴും കിട്ടുന്ന അഭിനയാവസരങ്ങൾ കൊണ്ട് മാത്രമാണ് ജീവിക്കുന്നത്..! അവൻ ഉണ്ടായിരുന്നെങ്കിലോ..?
കോഴിക്കോടുള്ള നാടകം ജീവിതമാക്കിയ വലിയൊരു കലാകാരി അവരുടെ അനന്തരവനുമായി കഴിഞ്ഞ രണ്ടു ദിവസമായി കൊച്ചിയിൽ പലരെയും കണ്ടു. സീരിയലിലൊ സിനിമയിലോ ജീവിക്കാൻ വേണ്ടിയുള്ള ഒരവസരത്തിനു ഓടിപ്പാഞ്ഞു നടക്കുന്നത് കണ്ടു. ഇന്നുച്ചക്ക് ഒരുകാലത്ത് നാടകങ്ങൾ കൊണ്ട് അരി വാങ്ങിച്ചിരുന്ന എന്റെ ഓഫീസിലുമെത്തി.. ഞാനാദ്യമായിട്ടാണ് അവരെ കാണുന്നത്. അവരുടെ കൂടെ ഭക്ഷണം കഴിച്ച് എണീറ്റപ്പോൾ അവർ കണ്ണ് നനഞ്ഞു വിതുമ്പി മെല്ലെ പറഞ്ഞു. ‘ഇതെന്റെ അവസാനത്തെ അലച്ചിലാണ്, ഇപ്പോൾ ഒന്നും കിട്ടിയില്ലെങ്കിൽ, ഇനി ഞാനീ പണിക്കില്ല…’ ഞാനാ പാവത്തെ സാന്ത്വനപ്പെടുത്തിയെങ്കിലും മനസ്സിന് ഒരു സുഖവുമില്ലായിരുന്നു എന്നതാണ് സത്യം.
എന്റെ പ്രിയപ്പെട്ട സിനിമാ – സീരിയൽ പ്രവർത്തകരായ സ്നേഹിതരെ, പ്രായമുള്ള കഥാപാത്രങ്ങൾ വരുമ്പോൾ , ജീവിക്കാൻ വേണ്ടി അലയുന്ന പഴയ കലാകാരന്മാരായ കുറെ ആത്മാക്കളെ കൂടി ഓർക്കണേ, പരിഗണിക്കണേ…! നാളെ ഈ ഗതി നമുക്കും വരാതിരിക്കാൻ ഇതേ ഒരുമാർഗം എന്നുകൂടി വളരെ സ്നേഹത്തോടെ ഓർമപ്പെടുത്തുന്നു! ‘ഇന്ന് ഞാൻ നാളെ നീ’ മഹാകവി സാക്ഷാൽ ജി ശങ്കരക്കുറുപ്പ് പറഞ്ഞതാണ്.. സസ്നേഹം നിങ്ങളുടെ ജോളി ജോസഫ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…