നിങ്ങളിലെ പച്ചമനുഷ്യനെ ഞാൻ ആരാധിക്കാൻ തുടങ്ങിയെന്ന് പറയാൻ പെരുത്തഭിമാനം..! സുരേഷ് ഗോപിയെ കുറിച്ചുള്ള കുറിപ്പ്

ഒരു നടൻ എന്ന നിലയേക്കാളും ഒരു രാഷ്ട്രീയക്കാരൻ എന്ന പദവിയേക്കാളും മികച്ചൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് സുരേഷ് ഗോപി എന്ന് ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ്. അദ്ദേഹം ചെയ്‌തിട്ടുള്ള പല ചാരിറ്റി പ്രവർത്തനങ്ങളും മലയാളികൾക്ക് നന്നായി അറിയാം. അദ്ദേഹത്തെ അടുത്തറിയുന്നവർ ആ മനുഷ്യനെ കൂടുതൽ ഇഷ്ടപ്പെട്ടുപ്പോകുമെന്നാണ് പറയുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു അനുഭവം പങ്ക് വെച്ച് ജോളി ജോസഫ് കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്.

സുരേഷ് ഗോപി എന്ന അഭിനേതാവിനെ പല വേദികളിലും വെച്ച് നേരിൽ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും അടുത്തിടപഴകാനുള്ള അവസരം കിട്ടിയിട്ടില്ല, ഞാൻ ശ്രമിച്ചിട്ടുമില്ല എന്നതാണ് വാസ്തവം! സൂപ്പർ സ്റ്റാർഡത്തിന്റെ കാര്യത്തിൽ മമ്മുക്കയുടെയും ലാലേട്ടന്റെയും, അവർക്ക് ഒപ്പം നിൽക്കുന്ന ഒരു നടനെന്ന രീതിയിൽ പോലും എന്തുകൊണ്ടോ ഞാൻ അദ്ദേഹത്തിന്റെ ആരാധകനുമല്ലായിരുന്നു…! ആനക്കാട്ടിൽ ചാക്കോച്ചി, ബെത്‌ലഹേം ഡെന്നിസ്, ഭരത് ചന്ദ്രൻ IPS, മിന്നൽ പ്രതാപൻ, മികച്ച നടനുള്ള നാഷണൽ അവാർഡ്‌ നേടിയ കളിയാട്ടത്തിലെ കണ്ണൻ പെരുമലയാൻ, ഗുരുവിലെ ക്രൂരനായ രാജാവ്, അഡ്വക്കേറ്റ് ലാൽ കൃഷ്ണ വിരാഡിയാർ, വടക്കൻ പാട്ട് കഥയിലെ വീര നായകൻ ആരോമൽ ചേകവർ അങ്ങിനെയങ്ങിനെ 250ഓളം സിനിമകളിലെ വ്യത്യസ്തയുള്ള വേഷങ്ങൾ വിസ്‌മരിക്കുന്നുമില്ല!

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഓഫീസിൽ നിന്നും വീട്ടിലേക്കിറങ്ങുമ്പോൾ കൈലാഷിന്റെ വിളിവന്നു, സ്റ്റീഫൻ ദേവസ്സിയുമായി മാരിയറ്റ് ഹോട്ടലിലുണ്ട് ഉടനെ എത്തണം. ലുലുവിന്റെ ഫാഷൻ വീക്കിൽ പങ്കെടുക്കാൻ വന്ന അവരുടെ കൂടെ ലുലുവിന്റെ എല്ലാമായ സ്വരാജിനെയും നടന്മാരായ നരേൻ, അർജുൻ അശോകൻ, ഷൈൻ നിഗം, പിഷാരടി, ടിനി ടോം, ഉണ്ണി മുകുന്ദൻ എന്നിവരെയും കണ്ടു വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ സാക്ഷാൽ സുരേഷ് ഗോപി അവിടെയെത്തി. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പുമായി വന്ന അദ്ദേഹം ഒരൽപം ക്ഷീണിതനായി കണ്ടു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് ഞങ്ങളെല്ലാവരും വൈകുന്നേരം ഗംഭീരമാക്കി. പൊക്കമുള്ളവരുടെ കൂടെ പൊക്കമില്ലാത്തെന്റെ പടവും പിടിച്ചു. അതിനിടയിൽ അദ്ദേഹം എന്നെ ഞായറാഴ്ച ഉച്ചക്ക് ഊണിനു ക്ഷണിച്ചു…!

കുത്തരിചോറും പുളിശ്ശേരിയും ചമ്മന്തിയും അച്ചാറും തൈരും ആസ്വദിച്ച് കഴിച്ചിരുന്ന അദ്ദേഹത്തിനെ കാണാൻ എന്തൊരു ചേലായിരുന്നെന്നോ! ഞായറാഴ്ച്ച ഊണ് സമയം മുതൽ രാത്രി വരെ ഞാനും കൈലാഷും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഗുരുവായും അച്ഛനായും അമ്മാവനായും ചേട്ടനായും സഹോദരനായും സ്നേഹിതനായും രാഷ്ട്രീയക്കാരനായും സഹപ്രവർത്തകനായും നടനായും അതിലുപരി പച്ച മനുഷ്യനായും നേരിലും ഫോണിൽ കൂടിയും അദ്ദേഹം നടത്തിയ വേഷപ്പകർച്ചകൾ നേരിട്ട് കണ്ടനുഭവിച്ചു! സ്വന്തം രാഷ്ട്രീയത്തിലുള്ളവരെ പോലും ‘പച്ചക്ക് പറഞ്ഞും’ സിനിമകളിലുള്ളവരുടെ പുറംപൂച്ചും പകയും പരിഭവങ്ങളും ‘പറയാതെ പറഞ്ഞും’ അദ്ദേഹമെന്നെ ആശ്ചര്യപ്പെടുത്തി.

യാതൊരു ഭയമില്ലാതെ ആരെയും കൂസാതെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന എന്തൊരു മനുഷ്യനാണ് ഇദ്ദേഹം..? കാപട്യം നിറഞ്ഞ ഈ ലോകത്തിൽ, വെള്ളിത്തിരയിൽ മിന്നിത്തിളങ്ങുന്ന സുരേഷ് ഗോപിയെന്ന മനുഷ്യന് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.! ഞാനിറങ്ങുമ്പോൾ എന്റെ കയ്യിൽ ഒരു രൂപ ‘കൈനീട്ടം’ തന്നിട്ടനുഗ്രഹിച്ചപ്പോൾ ചെറുപ്പത്തിൽ റേഷനരി വാങ്ങിക്കാൻ ഒരു രൂപ തേടി ഞാൻ അലഞ്ഞതും അതിനു വേണ്ടി കഷ്ടപെട്ടതും ഓർമവന്നു കണ്ണുനിറഞ്ഞു…! സുരേഷേട്ടാ, സത്യമായും നിങ്ങളിലെ പച്ചമനുഷ്യനെ ഞാൻ ആരാധിക്കാൻ തുടങ്ങിയെന്ന് പറയാൻ പെരുത്തഭിമാനം..!

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago