Categories: MalayalamNews

അന്യഭാഷാ ത്രില്ലറുകൾ ആഘോഷിക്കപ്പെടുമ്പോൾ അഭിമാനമായി ജോസഫ്

എണ്ണം പറഞ്ഞ ത്രില്ലറുകൾ തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം എത്തി മലയാളത്തിൽ കൈയ്യടികൾ വാങ്ങുമ്പോൾ എന്തുകൊണ്ടാണ് ഇവിടെ ഇങ്ങനത്തെ ചിത്രങ്ങൾ പിറക്കാത്തത് എന്ന് ആലോചിച്ചവരാണ് നാമെല്ലാവരും. അതിനുള്ള ഉത്തരമാണ് ജോജു ജോർജ് നായകനായ എം പദ്മകുമാർ ചിത്രം ‘ജോസഫ്’. താരപകിട്ടല്ല തിരക്കഥയും പ്രകടനവും നല്ലൊരു സംവിധായകനുമാണ് ഒരു ചിത്രത്തിന്റെ യഥാർത്ഥ വിജയമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ജോസഫ് എന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. ഒരു റിട്ടയേർഡ് പോലീസുകാരന്റെ ജീവിതത്തിലെ സംഭവവികാസങ്ങളിലൂടെ കടന്ന് പോകുന്ന ജോസഫ് എന്ന ചിത്രം പ്രേക്ഷകന് സമ്മാനിച്ചിരിക്കുന്നത് വേറിട്ടൊരു ചലച്ചിത്രാനുഭവം തന്നെയാണ്. പ്രശസ്‌ത ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിൽ 87 ശതമാനമാണ് ചിത്രത്തിന്റെ റേറ്റിംഗ് ഇട്ടിരിക്കുന്നത്. ഒരു മലയാള സിനിമക്ക് ഈ അടുത്ത കാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ റേറ്റിംഗ് ആണിത്. 8.9/10 ആണ് IMDB നൽകിയിരിക്കുന്ന റേറ്റിങ്ങ്. ഈ റേറ്റിങ്ങുകൾ തന്നെ തെളിയിക്കുന്നുണ്ട് ജോസഫിന്റെ മാഹാത്മ്യം.

Joseph Malayalam Movie

കണ്ടു പരിചയിച്ച ജോജു ജോർജിൽ നിന്നും നായക കഥാപാത്രമായ ജോസഫിലേക്കുള്ള വിദൂര സാമ്യം പോലുമില്ലാത്ത അസാമാന്യപകർന്നാട്ടമാണ് ജോസഫ് എന്ന ചിത്രം. തമിഴ് സിനിമകളിലെ ത്രില്ലറുകൾ ആഘോഷിക്കപ്പെടുമ്പോൾ ജോസഫ് മലയാളത്തിന്റെ അഭിമാന മുഖമാണെന്ന് നിസംശയം ഒപ്പുവെയ്ക്കാം. നിൽപിലും നടപ്പിലും തീക്ഷ്ണനോട്ടത്തിലും ജോസഫ് എന്ന ഈ പോലീസുകാരൻ മനസിലേക്ക് മാർച്ചുചെയ്യും. സ്കൂട്ടറിൽ എരിയുന്ന ബീഡിയുമായി ജീവിതം സമ്മാനിച്ച വ്യർത്ഥതയുടെ, വ്യഥകളുടെ എല്ലാ ഭാവങ്ങളും പേറി ജോസഫായി നായകൻ നൽകുന്ന സ്ക്രീൻ പ്രെസൻസ് ഒന്നു വേറെ തന്നെയാണ്. ഏറെ ചിരിപ്പിച്ചിട്ടുള്ള ജോജു ജോർജ് എന്ന നടന്റെ ഇങ്ങനെ ഒരു മുഖം തിരിച്ചറിയാൻ നാം വൈകിപ്പോയോ എന്ന് മാത്രമേ സംശയം ഉള്ളൂ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago