Categories: Malayalam

മാസ്സ് സിനിമകളുടെ തലത്തോട്ടപ്പന്റെ മറ്റൊരു മരണമാസ് ചിത്രം !പൊറിഞ്ചു മറിയം ജോസിനെ നെഞ്ചിലേറ്റി മലയാള സിനിമാ പ്രേക്ഷകർ

മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി സംവിധാനം ചെയ്ത ഏറ്റവും ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.ചിത്രത്തിൽ ചെമ്പൻ വിനോദ്,ജോജു ജോർജ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് നവാഗതനായ അഭിലാഷ് എൻ ചന്ദ്രൻ ആണ്.ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ഷോ മുതൽ തന്നെ ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.

ജോഷിയുടെ അതിഗംഭീര തിരിച്ചുവരവ് തന്നെയാണ് ഈ ചിത്രം അടയാളപ്പെടുത്തുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ജോഷി ചിത്രം തിയറ്ററിൽ എത്തുമ്പോൾ പ്രതീക്ഷയും വാനോളമായിരുന്നു.ആ പ്രതീക്ഷകളെയെല്ലാം തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെയാണ് പൊറിഞ്ചു മറിയം ജോസ് ഒരുക്കിയിരിക്കുന്നത്. ജോജുവിന്റെയും ചെമ്പന്റെയും നൈലയും ഗംഭീര പ്രകടനങ്ങൾക്ക് കൈയടിക്കുന്നത്തിനോടൊപ്പം തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്റ്റർ ക്രാഫ്റ്റ്‌സ്മാന്റെ സംവിധാന മികവിനും കൈയടിച്ച് പോകുന്നു സിനിമാ ലോകം.

അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്യാം ശശിധരനും ആണ്.ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ്,കീർത്തന മൂവീസ് എന്നിവരുടെ ബാനറിൽ റെജിമോൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago