അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് ജോയ് മാത്യു. 2013-ൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആമേൻ എന്ന സിനിമയിലെ ഫാ. എബ്രഹാം ഒറ്റപ്ലാക്കൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി. 1986-ൽ ജോൺ എബ്രഹാം സംവിധാനം നിർവഹിച്ച അമ്മ അറിയാൻ എന്ന ചിത്രത്തിലെ പുരുഷൻ എന്ന നായക കഥാപാത്രമായി സിനിമയിൽ എത്തിയെങ്കിലും പ്രേക്ഷകരുടെ ഉള്ളിലെ ജോയ് മാത്യു ഉത്ഭവം കൊണ്ടത് 2013-ലെ ഷട്ടർ എന്ന ചിത്രത്തിൻ്റെ സംവിധാനത്തിലൂടെയാണ്.
സിനിമയ്ക്ക് മുൻപ് നാടക രചന, നാടക സംവിധാനം, നാടകാഭിനയം എന്നീ നിലകളിൽ സജീവമായിരുന്ന ജോയ് മാത്യു ഇരുപതിൽ കൂടുതൽ നാടകങ്ങൾ രചിച്ചിട്ടുണ്ട്. നാടക രചനയിൽ കേരള, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡുകൾ നേടിയിട്ടുണ്ട്. സംവിധായകൻ സിബി മലയിലിൻ്റെ കീഴിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
അങ്കിൾ, ഷട്ടർ, സാമൂഹികപാഠം തുടങ്ങിയ മൂന്ന് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോയ് മാത്യു അങ്കിളിന്റെ നിർമ്മാണവും നിർവഹിച്ചിട്ടുണ്ട്. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുവാൻ ഒരിക്കലും മടി കാണിക്കാത്ത അദ്ദേഹം എല്ലാ വിഷയങ്ങളിലും പ്രതികരിക്കാറുണ്ട്. അത്തരത്തിൽ അദ്ദേഹം കുറിച്ചിട്ട വാക്കുകളാണ് ഇപ്പോൾ പ്രേക്ഷകരെ ഇരുത്തിച്ചിന്തിപ്പിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ നാടകീയമായ പുതിയ വഴിത്തിരിവുകളാണ് ഇപ്പോൾ സംഭവിച്ചുക്കൊണ്ടിരിക്കുന്നത്. താൻ കടന്നുപോയ ദുസ്സഹമായ വഴികളെയും ജീവിതത്തെയും കുറിച്ച് ആക്രമിക്കപ്പെട്ട നടി കുറിച്ച വാക്കുകൾക്ക് പിന്തുണയേകി മലയാള സിനിമ ലോകം ഒന്നാകെ മുന്നോട്ട് വന്നിരുന്നു. ഇരയോടൊപ്പം എന്ന ഹാഷ്‌ടാഗ് വീണ്ടും വൈറലാവുകയും ചെയ്‌തു. അതിനിടയിലാണ് ജോയ് മാത്യുവിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നത്. “ഇരക്കൊപ്പം എന്ന് പറയാനെളുപ്പമാണ് എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുവാൻ ആരുമില്ല !” എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…