ഗിരീഷ് ദാമോദർ മമ്മുട്ടിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് അങ്കിൾ. ഷട്ടർ എന്ന മലയാള ചിത്രത്തിലെ തിരക്കഥയിലൂടെ വേറിട്ട അനുഭവവും അവതരണവും കൊണ്ടുവന്നു ശ്രദ്ധേയനായ അഭിനേതാവും തിരക്കഥാകൃത്തുമായ ജോയി മാത്യു ആണ് ഈ സിനിമയിലും തിരക്കഥ നിർവഹിക്കുന്നത്. മമ്മുട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും അങ്കിളിലെ കെ കെ എന്ന കഥാപാത്രം എന്ന് സംവിധായകൻ പറയുന്നു. സ്വന്തം സുഹൃത്തിന്റെ കൗമാരക്കാരിയായ മകളോടോപ്പമുള്ള ഒരു യാത്രയും അതിൽ സംഭവിക്കുന്ന വൈകാരിക വഴിത്തിരിവുകളുമാണ് സിനിമയുടെ പ്രമേയം .കെ കെ യുടെ വഴിവിട്ട ജീവിതം അറിയാവുന്ന സുഹൃത്തായ വിജയൻ എന്ന കഥാപാത്രമായി എത്തുന്നത് ജോയ് മാത്യു ആണ്.
ഒരു മധ്യവർഗ്ഗ മലയാളി കുടുംബത്തിൽ കേരളത്തിന് വെളിയിൽ പഠിക്കുന്ന പെൺകുട്ടികൾ അഭിമുഖീകരിക്കേണ്ടി വരുന്ന ചില ആകസ്മിക സന്ദർഭങ്ങളുണ്ട് .ഒരു കഠാര കൈയ്യിലുള്ളതുകൊണ്ടു മാത്രം ഒരു പെൺകുട്ടിയും സുരക്ഷിത ആകണമെന്നില്ല .പ്രത്യേകിച്ചും പരിചയമില്ലാത്ത നാട്, വഴികൾ ,മനുഷ്യർ ,ഇതിനൊക്കെപ്പുറമെ ശരിയായ ക്യാരക്ടർ എന്താണെന്നറിയാത്ത അച്ഛന്റെ സുഹൃത്ത് കൂടി കൂട്ടിനുള്ളപ്പോൾ പോലും . മലയാളി അണുകുടുംബത്തിന്റെ സ്വകാര്യതകൾ അന്യം നിന്നുപോയ മലയാള സിനിമയിൽ കുടുംബ പശ്ചാത്തലത്തിൽ വേരുറപ്പിച്ചു നിർത്തിയ ഈ സിനിമ കേരളം ഇന്നഭിമുഖീകരിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് തുറന്നുവെച്ച വാതിലാണെന്നും ,തനിക്ക് സമൂഹത്തിനോട് എന്തെങ്കിലും പറയാനുള്ളപ്പോൾ മാത്രമാണ് താൻ രചന നടത്താറുള്ളതെന്നും സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന അങ്കിളിന്റെ തിരക്കഥാകൃത്ത് കൂടിയായ ജോയ് മാത്യു പറഞ്ഞു.
ഷട്ടർ എന്ന സിനിമയിൽ ഓരോനിമിഷത്തിലും പ്രേക്ഷകർക്ക് ഇനി എന്ത് സംഭവിക്കുമെന്നുള്ള ആകാംഷയായിരുന്നു. ഈ ഒരു ഉത്കണ്ഠയുടെ നിമിഷങ്ങൾക്ക് ഊന്നൽ നൽകികൊണ്ട് തികച്ചും സത്യസന്ധമായ ദൃശ്യാവിഷ്കാരത്തോടെ തന്നെയാണ് അങ്കിൾ എന്ന സിനിമയും പ്രേക്ഷകർക്ക് മുന്നിലെത്തുകയെന്ന് അദ്ദേഹം പറയുന്നു. മമ്മുട്ടി, ജോയ് മാത്യു എന്നിവരോടൊപ്പം കാർത്തിക മുരളീധരൻ ,മുത്തുമണി ,കൈലേഷ് ,കെ.പി.എ .സി ലളിത ,സുരേഷ് കൃഷ്ണ ,മേഘനാദൻ , മണി (ഫോട്ടോഗ്രാഫർ ഫെയിം )ബാലൻ പാറക്കൽ ,ബാബു അന്നൂർ.ഗണപതി , നിഷ ,ഹനീഫ് കലാഭവൻ ,രാജശേഖരൻ ,മൂന്നാർ രമേശ് .ഷിജു ,സെയ്ത് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. .
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…