ഡിസംബർ രണ്ടിനാണ് മലയാളികൾ ഏറെ നാളായി കാത്തിരുന്ന ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ റിലീസ് ആയത്. റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് റിവ്യൂകൾ ആയിരുന്നു. എന്നാൽ, ഈ നെഗറ്റീവ് റിവ്യൂ വായിച്ചതിനു ശേഷം സിനിമയ്ക്ക് കയറിയ പലരും സിനിമ ഗംഭീരമാണെന്ന് തന്നെയാണ് പിന്നീട് വിധിയെഴുതിയത്. സംവിധായകൻ ജൂഡ് ആന്റണി ജോസഫും തന്റെ മരക്കാർ അനുഭവം സോഷ്യൽ മീഡിയയിൽ കുറിച്ചു. നെഗറ്റീവ് റിവ്യൂകൾ കണ്ടാണ് സിനിമയ്ക്ക് പോയതെന്നും എന്നാൽ ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയദർശന് ഒരു ബിഗ് സല്യൂട്ട് എന്ന് ജൂഡ് ആന്റണി കുറിച്ചു.
‘ഞാൻ ഒരു കടുത്ത ലാലേട്ടൻ ഫാനാണ് , ഞാനൊരു കടുത്ത പ്രിയദർശൻ ഫാനാണ് . ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാൻ മരക്കാർ കണ്ടത് . 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയൻ സാറിനൊരു ബിഗ് സല്യൂട്ട്. ഒരു സിനിമയെയും എഴുതി തോൽപ്പിക്കാൻ പറ്റില്ല. എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്മാരോട് ഒരു കാര്യം മാത്രം പറയാം. ഇതുപോലൊരു സിനിമ നമ്മുടെ അഭിമാനമാണ്. ചെറിയ ബഡ്ജറ്റിൽ അത്ഭുതങ്ങൾ കാണിക്കാൻ ഇനിയും മലയാളസിനിമക്ക് കഴിയട്ടെ.’ – ജൂഡ് ആന്റണി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഡിസംബർ രണ്ടാം തിയതി വ്യാഴാഴ്ച പുലർച്ചെയാണ് മരക്കാർ തിയറ്ററുകളിൽ എത്തിയത്. ആദ്യഘട്ടത്തിൽ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വളരെ മോശമായ പ്രചരണങ്ങളായിരുന്നു നടന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറപ്രവർത്തകർ തന്നെ ആരോപിക്കുകയും ചെയ്തു. എന്നാൽ, റിലീസ് ചെയ്ത് രണ്ടാം ദിവസം മുതൽ തിയറ്ററിൽ പോയി പടം കണ്ടവർ ചിത്രത്തിന് പോസിറ്റീവ് പ്രതികരണം നൽകി തുടങ്ങി. ഇതിൽ മോഹൻലാലും പ്രിയദർശനും സന്തോഷം അറിയിക്കുകയും ചെയ്തു. അതേസമയം, റിലീസിന് മുമ്പ് തന്നെ പ്രി ബുക്കിംഗിലൂടെ 100 കോടി ക്ലബിൽ ചിത്രം ഇടം പിടിച്ചിരുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…