Categories: Malayalam

ഈ കൊറോണസമയത്ത് കഥയെഴുതൂ,സിനിമയിൽ അവസരം തരാമെന്ന് ജൂഡ് ആന്റണി ജോസഫ്

ലോകമെമ്പാടും കൊറോണ ഭീതിയിലാണ്. കേരള സർക്കാരിന്റെ നിർദേശങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി എല്ലാവരും വീടുകളിൽ തന്നെ ആയിരിക്കുകയാണ്. ഈ അവസരത്തിൽ കേരള സർക്കാരിന് പൂർണ പിന്തുണയുമായി നിരവധി സിനിമ പ്രവർത്തകരാണ് രംഗത്തെത്തുന്നത്. ബോധവൽക്കരണത്തിനായി 9 ലഘു ചിത്രങ്ങൾ പുറത്തിറക്കുകയാണ് ഫെഫ്ക. മോഹൻലാൽ, മഞ്ജുവാര്യർ തുടങ്ങി നിരവധി താരങ്ങൾ ആണ് ഇതിൽ പങ്കാളികൾ ആകുന്നത്. ഇപ്പോൾ കൊറോണ വൈറസ് മൂലം വീട്ടിൽ ഇരിക്കുന്നവർക്ക് പുതിയ ഒരു ഐഡിയയുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ്. വീട്ടിൽ ഇരിക്കുന്നവർ ഈ അവസരത്തിൽ കഥയെഴുതി തനിക്ക് അയയ്ക്കാനാണ് ജൂഡ് ആന്റണി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

‘വീട്ടിൽ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവർക്കും എനിക്കും ഒരു എന്റർടൈൻമെന്റ്. ഒരു കുഞ്ഞു ഐഡിയ . നിങ്ങളുടെ മനസ്സിൽ തോന്നുന്ന അല്ലെങ്കിൽ പണ്ടെപ്പോഴോ തോന്നിയ കഥകൾ കുത്തി കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ ), ഇങ്ങോട്ടു അയച്ചോ . ഞാൻ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ. ഫോട്ടോ ഒക്കെ അയച്ചു വെറുപ്പിക്കരുതെന്നു അഭ്യർത്ഥിക്കുന്നു. Send your stories/scripts/synopsis to boradimattanjude@gmail.com.’

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago