സംവിധാനം ചെയ്ത ചിത്രങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടി കൊടുത്ത സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. ഇപ്പോൾ ജൂഡ് ആന്റണി നിർമാതാവാകാൻ ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.നിധീഷ് സഹദേവ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജൂഡ് നിർമിക്കുന്നത്.അങ്കമാലി ഡയറീസ് ഫെയിം ആൻറണി വർഗീസ് ആണ് നായകൻ.ഫേസ്ബുക് പോസ്റ്റ് വഴിയാണ് താൻ നിർമാതാവാകാൻ പോകുന്ന വിവരം ജൂഡ് അറിയിച്ചത്.
ജൂഡിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
സിനിമ, ഞാൻ സ്വപ്നം കണ്ട എന്റെ സിനിമ…സ്വപ്നങ്ങളിൽ കണ്ടിട്ടുണ്ട് എന്നെ ഒരു നടനായി.. സംവിധായകനായി..പക്ഷേ ഒരിക്കൽ പോലും ..സ്വപ്നത്തിൽ പോലും ഞാൻ കാണാത്ത ഒരു ഐറ്റം നടക്കാൻ പോകുന്നു. ഞാൻ ഒരു സിനിമ നിർമിക്കുന്നു. Yes I am producing a film.
എന്റെ പടത്തിൽ എന്നെ സഹായിച്ച നിധീഷ് ആണ് എഴുത്തും സംവിധാനവും. (അവനെ ഒന്ന് നോക്കി വച്ചോ.. :))
കൂടെ അനുഗ്രഹ കഴിവുകൾ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരും. അഭിമാനത്തോടെ അവരെ അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടും. അരവിന്ദ് കുറുപ്പ് എന്ന എന്റെ സഹോദര തുല്യനായ മനുഷ്യനാണ് എന്റെ ബലം. എന്റെ കോ പ്രൊഡ്യൂസർ. പ്രവീൺ ചേട്ടൻ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ… എന്റെ വേറൊരു ചേട്ടൻ.. അനിൽ മാത്യു എന്ന ചങ്ക് പറിച്ചു തരുന്ന കണ്ട്രോളർ. ഇവരെല്ലാം കൂടെയുണ്ട്.
പക്ഷെ… ആന്റണി വർഗീസ് എന്ന നടൻ, അതിലുപരി എന്റെ സ്വന്തം സഹോദരൻ , നാട്ടുകാരൻ.. സിമ്പിൾ മനുഷ്യൻ.. പുള്ളിയാണ് നായകൻ…. എന്റെ ഗുരുക്കൾ ദീപുവേട്ടൻ, വിനീത് ബ്രോ, അനൂപേട്ടൻ, അപ്പു, ദിലീപേട്ടൻ, പ്രിയ, ആൽവിൻ ചേട്ടൻ, മേത്ത സർ, ആന്റോ ചേട്ടൻ ശാന്ത ചേച്ചി..my family, relatives n friends.. I need ur prayers and blessings. 🙂
ബാക്കി വിവരങ്ങൾ പുറകെ. 🙂
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…