Categories: BollywoodNews

ജൂഹി ചൗള ഷാരൂഖിനോട് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞത് രാത്രി 11 മണിക്ക്; താരം എത്തിയത് പുലർച്ചെ രണ്ടരക്ക്..!

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ സമയത്തിന്റെ കാര്യത്തിൽ ഒരിക്കലും കൃത്യനിഷ്‌ഠ പാലിക്കാറില്ല എന്ന് കൂടെ അഭിനയിക്കുന്നവരും മറ്റുള്ളവരുമെല്ലാം പലപ്പോഴായി തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ നടി ജൂഹി ചൗളയും അത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. നടിയുടെ വീട്ടിലെ പാർട്ടിക്ക് ക്ഷണിച്ചപ്പോൾ എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് പുലർച്ചെയാണ് താരം വീട്ടിലെത്തിയത്. ഒരു ചാനലിൽ നടത്തിയ പ്രോഗ്രാമിലാണ് ജൂഹി ചൗള മനസ്സ് തുറന്നത്.

ഞങ്ങളുടെ വീട്ടിൽ എപ്പോൾ പാർട്ടി വെച്ചാലും ഞങ്ങൾ ഷാരൂഖിനെ ക്ഷണിക്കാറുണ്ട്. ഞങ്ങൾ ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഞങ്ങൾ ഒരു ക്രിക്കറ്റ് ടീമിന്റെ പാർട്ണർമാർ കൂടിയാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ എപ്പോഴും അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കും. അങ്ങനെ ഒരു പാർട്ടിയിലേക്ക് ഞാൻ അദ്ദേഹത്തെ ക്ഷണിച്ചു. ഷാരൂഖ് ഖാൻ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എന്റെ സ്റ്റാഫ് അടക്കമുള്ളവർ ഏറെ ആവേശത്തിലായിരുന്നു. അദ്ദേഹത്തിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാമെന്നെല്ലാം അവർ ആഗ്രഹിച്ചു. പതിനൊന്ന് മണിയാകുമ്പോഴേക്കും എത്തണമെന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. എന്നാൽ കുറച്ച് വൈകുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഷാരൂഖ് വന്നപ്പോൾ സമയം പുലർച്ചെ രണ്ടരയായിരുന്നു. അതിനകം തന്നെ സ്റ്റാഫ് എല്ലാം പിരിഞ്ഞു പോയിരുന്നു. ഞാൻ ഉറങ്ങുകയും ചെയ്‌തു. ഭക്ഷണവും തീർന്ന് എല്ലാവരും വീട്ടിൽ പോയപ്പോഴാണ് അദ്ദേഹം വന്നത്.

മേം ഹൂം നാ, ഓം ശാന്തി ഓം തുടങ്ങിയ ചിത്രങ്ങളിൽ ഷാരൂഖിന് ഒപ്പം പ്രവർത്തിച്ചിട്ടുള്ള സംവിധായക ഫറ ഖാനും ഷാരൂഖിന്റെ ഈ സ്വഭാവത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ‘രാവിലെ ഒൻപത് മണിക്ക് ഷൂട്ട് പറഞ്ഞാൽ ഷാരൂഖ് എത്തുന്നത് ഉച്ചക്ക് രണ്ട് മണിക്കായിരിക്കും. അത് അത്ര പ്രശ്‌നമല്ല. പക്ഷേ പെട്ടെന്ന് ഒരു ദിവസം അദ്ദേഹം രാവിലെ പതിനൊന്ന് മണിക്ക് എത്തിയാൽ എല്ലാം തകിടം മറിയും. ടൈം ടേബിൾ ഒക്കെ തെറ്റും. അതുകൊണ്ട് തന്നെ വൈകി വരുമെങ്കിൽ എന്നും അങ്ങനെ തന്നെ വരിക എന്നാണ് എന്റെ പക്ഷം.’

ഷാരൂഖ് ഖാനും ജൂഹി ചൗളയും വർഷങ്ങളായി സുഹൃത്തുക്കളാണ്. ഐ പി എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥരാണ് ഇരുവരും. ഐ പി എൽ 2021ന്റെ ലേലത്തിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും ജൂഹി ചൗളയുടെ മകൾ ജാൻവി മെഹ്ത്തയുമാണ് പങ്കെടുത്തത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago