മലയാളികളുടെ ഇഷ്ട മിനിസ്ക്രീൻ പരമ്പര ഉപ്പും മുളകിലൂടെ പ്രേക്ഷകമനസ്സിൽ ചേക്കേറിയ താരമാണ് ലച്ചു എന്ന ജൂഹി രുസ്തഗി. മഴവിൽ മനോരമ ഒരുക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലൂടെ തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ലച്ചു. ലച്ചുവിനോട് ഒപ്പം ഭാവിവരൻ ആയ റോവൻ ജോർജും പരിപാടിയിൽ പങ്കെടുത്തു. പഠനത്തിൽ ഉഴപ്പുന്നത് മൂലം ഇപ്പോൾ ഉപ്പും മുളകും എന്ന പരിപാടിയിൽ നിന്നും വിട്ടുനിൽക്കുകയാണ് ജൂഹി. ജൂഹിയും താരത്തിന്റെ ഭാവി വരനും ഒത്തുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
വിവാഹ തീയതിയും കാർഡുകളും ഒക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു എന്നും അവരുടെ നേട്ടത്തിനും പബ്ലിസിറ്റിക്കും വേണ്ടി ഇത്തരത്തിൽ ഒരാളുടെ ജീവിതം വെച്ച് കളിക്കുന്നത് മോശമാണെന്നും ജൂഹി ചൂണ്ടിക്കാട്ടി. ഇരുവരും ഒന്നിച്ചുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ അവർ വെറും സുഹൃത്തുക്കൾ മാത്രമായിരുന്നു എന്നും എന്നാൽ സോഷ്യൽ മീഡിയ അവരെ വിവാഹിതരാക്കിയെന്നും ജൂഹി പറയുന്നു . എങ്കിൽ പിന്നെ ജീവിതത്തിലും അങ്ങനെ ആവട്ടെ എന്ന തീരുമാനം ആയിരുന്നു അവർ എടുത്തത്. ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിക്കുവാൻ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ കാരണമായിരുന്നു എന്ന് താരം പറയുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകൾ കാണുമ്പോൾ ഇരുവരും പരസ്പരം അയച്ചുകൊടുക്കാറുണ്ടായിരുന്നുവെന്നും വിവാഹത്തിന് ഇനി ഒരു വർഷമെങ്കിലും താമസം ഉണ്ടാകും എന്നും പഠനങ്ങൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്തുതീർക്കാൻ ഉണ്ടെന്നും ജൂഹി വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…