രജിഷ വിജയൻ നായികാ വേഷത്തിൽ എത്തിയ ജൂൺ ഗംഭീര അഭിപ്രായവുമായി പ്രദർശനം തുടരുകയാണ്. നവാഗതനായ അഹമ്മദ് കബീർ സംവിധാനം നിർവഹിച്ച ചിത്രം ജൂൺ എന്ന പെൺകുട്ടിയുടെ 16 വയസ്സ് മുതൽ വിവാഹം വരെയുള്ള കഥയാണ് പറയുന്നത്. ഇങ്ങനെയൊരു പ്രമേയം മലയാളസിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്തതിനാൽ തന്നെ പ്രേക്ഷകർക്കും വേറിട്ടൊരു അനുഭവമായി തീർന്നിരിക്കുകയാണ് ജൂൺ.
തന്റെ റോളിനെ കുറിച്ച് രജിഷ മനസ്സ് തുറക്കുന്നു.
ജൂൺ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ്. ഏതൊരു നടിക്കും കരിയറിൽ ഒരിക്കൽ മാത്രം കിട്ടുന്ന ഒരു ചിത്രമാണിത്. അത് കൊണ്ട് തന്നെ ഇത് നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. നൂറ് ശതമാനം ഈ ചിത്രത്തിനായി വർക്കും ചെയ്തു.
ജൂൺ എന്ന കഥാപാത്രത്തിനായി രജീഷ 9 കിലോ തൂക്കം കുറക്കുകയും മുടി മുറിച്ചു കളയുകയും ചെയ്തിരുന്നു. വ്യത്യസ്ത കാലഘട്ടങ്ങളിൽ വേറിട്ട ലുക്കുകളിലാണ് രജിഷയുടെ കഥാപാത്രം എത്തുന്നത്.
ഞാൻ പൂർണമായും ഒരു ഡയറ്റീഷ്യന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കൂടാതെ നന്നായി വർക്ക് ഔട്ട് ചെയ്തു. പച്ചക്കറികൾ മാത്രമേ കഴിച്ചിരുന്നുള്ളൂ. സത്യം പറഞ്ഞാൽ ദിവസവും 4 മണിക്കൂറോളം വർക്ക് ഔട്ട് ചെയ്യുന്നത് കൂടാതെ ഞാൻ ജീവിതത്തിൽ ഒരിക്കലും കഴിക്കില്ലെന്ന് കരുതിയിരുന്ന ഭക്ഷണ സാധനങ്ങൾ വരെ കഴിച്ചു.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…