നടൻ ഉണ്ണി മുകുന്ദന് നായികയായി ജുറാസിക് വേൾഡിലെ താരം. കഴിഞ്ഞ ദിവസം റിലീസ് ആയ ജുറാസിക് വേൾഡ് ഡൊമിനിയൻ സിനിമയിൽ വരദ സേതു എന്ന മലയാളിയും അഭിനയിച്ചിരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ജയരാജ് ഒരുക്കുന്ന ‘പ്രമദവനം’ എന്ന ചിത്രത്തിലെ നായികയാണ് വരദ സേതു. വരദ ജനിച്ചത് കേരളത്തിൽ ആണെങ്കിലും ചെറുപ്പത്തിൽ തന്നെ ഇംഗ്ലണ്ടിലെ നോർത്ത് ഈസ്റ്റിലേക്ക് കുടുംബത്തോടൊപ്പം താമസം മാറിയ വ്യക്തിയാണ്.
നടൻ ഉണ്ണി മുകുന്ദൻ ആണ് തന്റെ നായികയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വളരെ രസകരമായ ഒരു കുറിപ്പിനൊപ്പം വരദയ്ക്കൊപ്പം ലൊക്കേഷനിൽ നിന്ന് പകർത്തിയ ചിത്രങ്ങളും ഉണ്ണി മുകുന്ദൻ പങ്കുവെച്ചു. രചന നാരായണൻകുട്ടി, രജിത്ത് മേനോൻ, മീര വാസുദേവൻ തുടങ്ങി നിരവധി താരങ്ങൾ ഉണ്ണി മുകുന്ദൻ പങ്കുവെച്ച പോസ്റ്റിന് താഴെ വരദയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.
ഡോക്ടറായ മാതാപിതാക്കളുടെ മകളായ വരദയ്ക്ക് അഭയ എന്നൊരു ഇരട്ട സഹോദരിയുമുണ്ട്. ചെറുപ്പത്തിൽ തന്നെ ഇംഗ്ലണ്ടിൽ എത്തിയ വരദ ന്യൂകാസിൽ ഓൺ ടൈനിലാണ് വളർന്നത്. ദേശീയ യൂത്ത് തിയറ്ററിലെ അംഗമായിരുന്ന വരദ സേത്ത് ഡാം അലൻസ് സ്കൂളുകളിൽ ആയിരുന്നു വിദ്യാഭ്യാസം. 2010ലെ മിസ് ന്യൂ കാസിൽ മത്സരത്തിൽ വിജയി ആയിരുന്നു. ബ്രിസ്റ്റോൾ സർവകലാശാലയിൽ വെറ്ററിനറി മെഡിസിൻ പഠിച്ചു. ഭരതനാട്യവും മോഹിനിയാട്ടവും ചെറുപ്പം മുതലേ അഭ്യസിച്ചിട്ടുണ്ട്. ഇംപ്രഷൻസ് എന്ന ഹ്രസ്വചിത്രത്തിലൂടെ 2010ൽ അഭിനയത്തിലേക്ക് എത്തി. ബ്രിട്ടീഷ് ത്രില്ലറായ സ്‌കെറ്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇംഗ്ലീഷ്; ആന്‍ ഓട്ടം ഇന്‍ ലണ്ടന്‍, നൗ യു സീമീ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…