Categories: MalayalamNews

ഇവർ എന്തുകൊണ്ട് ഈ പുരസ്‌കാരങ്ങൾക്ക് അർഹരായി? ജൂറിയുടെ വെളിപ്പെടുത്തൽ

നാല്പത്തിയൊമ്പതാം കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്തുകൊണ്ടും മികച്ച കൈയ്യടിയാണ് നേടിയിരിക്കുന്നത്. കലാമൂല്യമുള്ള ചിത്രങ്ങളെയും അഭിനേതാക്കളെയും തിരഞ്ഞെടുക്കുന്നതിൽ തെറ്റ് പറ്റിയിട്ടില്ല എന്നത് തന്നെയാണ് സത്യം. കുമാര്‍ ഷഹാനി ചെയര്‍മാനായ ജൂറിയില്‍ കെ ജി ജയന്‍, പി ജെ ഇഗ്നേഷ്യസ്, ഷെറി ഗോവിന്ദന്‍, വിജയകൃഷ്ണന്‍, ബിജു വി സുകുമാരന്‍, മോഹന്‍ദാസ് വി പി, ജോര്‍ജ് കിത്തു, നവ്യ നായര്‍ എന്നിവര്‍ അംഗങ്ങളും മഹേഷ് പഞ്ചു മെമ്പര്‍ സെക്രട്ടറിയുമായിരുന്നു. ഒട്ടേറെ എന്‍ട്രികളില്‍ നിന്ന് മികച്ച അഭിനയമികവിനുള്ള പുരസ്‌കാരങ്ങള്‍ എങ്ങനെ ഈ നടീനടന്മാരിലേക്ക് എത്തി? ജൂറി റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍ ഇങ്ങനെ..

മികച്ച നടന്‍- ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി)/ 50,000 രൂപയും പ്രശസ്തിപത്രവും

അര്‍പ്പണബോധവും അവിശ്രാന്ത യത്‌നവും സമ്മേളിക്കുന്ന അഭിനയ ചാരുത. വളരെ വ്യത്യസ്തമായ രണ്ട് റോളുകളില്‍ സ്വാഭാവിക അഭിനയം കാഴ്ചവച്ചിരിക്കുന്നു. പ്രശസ്തനായ ഒരു ഫുട്‌ബോള്‍ കളിക്കാരനെയും ഒരു ട്രാന്‍സ്‌ജെന്‍ഡറിനെയും തികച്ചും വ്യത്യസ്തമായി ശരീരഭാഷയില്‍ പകര്‍ത്തുന്ന അത്ഭുതാവഹമായ അഭിനയപാടവം.

മികച്ച നടന്‍- സൗബിന്‍ ഷാഹിര്‍ (സുഡാനി ഫ്രം നൈജീരിയ)/ 50,000 രൂപയും പ്രശസ്തിപത്രവും

സ്വാഭാവികതയുടെ നൈസര്‍ഗ്ഗിക സൗന്ദര്യമാണ് സൗബിന്‍ ഷാഹിറിന്റെ അഭിനയ സവിശേഷത. ഫുട്‌ബോളില്‍ ജീവിതം ദര്‍ശിക്കുന്ന ഒരു സാധാരണക്കാരന്‍ അപ്രതീക്ഷിതമായി ചെന്നുപെടുന്ന പ്രതിസന്ധികള്‍ തികച്ചും അനായാസമായി പ്രതിഫലിപ്പിക്കുന്ന അഭിനയമികവിന്.

മികച്ച നടി- നിമിഷ സജയന്‍ (ഒരു കുപ്രസിദ്ധ പയ്യന്‍, ചോല) ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും

പ്രതിപാദ്യത്തിലും പ്രതിപാദനത്തിലും ധ്രുവാന്തരം പുലര്‍ത്തുന്ന രണ്ട് ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളെ സമര്‍ഥമായി അവതരിപ്പിച്ചതിന്. ഇരയാക്കപ്പെടുന്ന പെണ്‍കുട്ടിയായും തുടക്കക്കാരിയുടെ പതര്‍ച്ചകളുള്ള ഒരു അഭിഭാഷകയായുമുള്ള വേറിട്ട ഭാവപ്പകര്‍ച്ചകള്‍ നിമിഷയെ ഈ പുരസ്‌കാരത്തിന് അര്‍ഹയാക്കുന്നു.

മികച്ച സ്വഭാവ നടന്‍- ജോജു ജോര്‍ജ് (ചോല, ജോസഫ്)/ 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും

പരുക്കനും മനുഷ്യത്വഹീനനുമെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഒരു പൊലീസ് ഓഫീസറുടെ യഥാര്‍ഥ സ്വത്വം എന്താണെന്ന് വെളിപ്പെടുത്തുന്ന ജോസഫിലെ കഥാപാത്രവും സംരക്ഷകവേഷം ചമഞ്ഞ് ഇരയെ കീഴ്‌പ്പെടുത്തുന്ന ചോലയിലെ പുരുഷനും ജോജുവിനെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കുന്നു.

മികച്ച സ്വഭാവ നടി- സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി (സുഡാനി ഫ്രം നൈജീരിയ)/ 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും വീതം

സുദീര്‍ഘമായ അഭിനയ പാരമ്പര്യമുണ്ടെങ്കിലും വെള്ളിത്തിരയില്‍ ആദ്യമായി മുഖം കാണിക്കുന്ന രണ്ട് അഭിനേത്രിമാരുടെ അയത്‌നലളിതമായ പ്രകടനം. സ്‌നേഹവാത്സല്യങ്ങള്‍ നിറഞ്ഞ നാട്ടിന്‍പുറത്തെ ഉമ്മമാരുടെ ജീവിതത്തനിമയാര്‍ന്ന ഭാവാവിഷ്‌കാരത്തിന്.

മികച്ച ബാലതാരം (ആണ്‍)- മാസ്റ്റര്‍ റിഥുന്‍ (അപ്പുവിന്റെ സത്യാന്വേഷണം)/ 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും

നിഷ്‌കളങ്കമായ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങളുടെ കൗതുകമാണ് മാസ്റ്റര്‍ റിഥുന്‍ പകരുന്നത്. സത്യാന്വേഷണത്തിന്റെ പാതയിലൂടെയുള്ള അപ്പുവിന്റെ യാത്രയെ യാഥാര്‍ഥ്യബോധത്തോടെ പകര്‍ത്തിയിരിക്കുന്നു.

മികച്ച ബാലതാരം (പെണ്‍)- അബനി ആദി (പന്ത്)/ 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും

പന്തുകളിയില്‍ തല്‍പരയായ ഒരു മുസ്ലിം പെണ്‍കുട്ടിയുടെ ജീവിതം ഹൃദയഹാരിയായി അവതരിപ്പിച്ച അഭിനയമികവിന്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago