ഉമ്മറത്ത് സൊറ പറഞ്ഞ് ചിരിച്ച് മമ്മൂട്ടിയും ജ്യോതികയും; കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മമ്മൂട്ടിയുടെ നായികയായി തെന്നിന്ത്യൻ സൂപ്പർ നായിക ജ്യോതിക നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതൽ. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിറപുഞ്ചിരിയോടെ മമ്മൂട്ടിയും ജ്യോതികയും വീടിൻ്റെ ഉമ്മറത്ത് ഇരിക്കുന്ന രീതിയിലുള്ളതാണ് പോസ്റ്റർ. മനോഹരമായ ഒരു പ്രണയത്തിൻ്റെ കഥ പറയുന്ന ചിത്രമായിരിക്കും കാതൽ എന്നാണ് ഇത് സൂചന നൽകുന്നത്. കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ജിയോ ബേബിയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്.

ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ജോർജ് സെബാസ്റ്റ്യൻ നിർമാണ പങ്കാളിയാണ്. കഴിഞ്ഞ ദിവസം ജ്യോതികയുടെ ഭർത്താവും തമിഴ് സൂപ്പർതാരവുമായ സൂര്യ ചിത്രത്തിൻ്റെ ലോക്കേഷനിൽ ആശംസകളുമായി എത്തിയിരുന്നു. കാതലിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. സാലു കെ തോമസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് – ഫ്രാൻസിസ് ലൂയിസ്, മ്യൂസിക് – മാത്യൂസ് പുളിക്കൻ, ആർട്ട് – ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൻ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്, സൗണ്ട് ഡിസൈൻ – ടോണി ബാബു MPSC, വരികൾ – അലീന, കോസ്റ്റ്യൂംസ് – സമീറ സനീഷ്, മേക്കപ്പ് – അമൽ ചന്ദ്രൻ, കോ-ഡയറക്ടർ – അഖിൽ അനന്തൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് – മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മസിലാമണി, സ്റ്റിൽസ് – ലെബിസൺ ഗോപി, പി ആർ ഒ – പ്രതീഷ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, ഡിസൈൻ – ആൻ്റണി സ്റ്റീഫൻ എന്നിവരാണ് അണിയറ പ്രവർത്തകർ.

അതേ സമയം മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ ആദ്യമായി തീയറ്ററുകളിൽ എത്തിയ റോഷാക്ക് വമ്പൻ വിജയം കുറിച്ച് മുന്നേറുകയാണ്. നിസാം ബഷീർ സംവിധാനം നിർവഹിച്ച ചിത്രം മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു പരീക്ഷണ ചിത്രമാണ്. മിസ്റ്റിക്ക് ഹൊറർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ മമ്മൂക്കയെ കൂടാതെ ആസിഫ് അലി, ഷറഫുദ്ദീൻ, ജഗദീഷ്, ബിന്ദു പണിക്കർ, ഗ്രേസ് ആൻ്റണി എന്നിങ്ങനെ വലിയൊരു താരനിര തന്നെ അഭിനയിച്ചിരിക്കുന്നു. റോഷാക്ക് ഡിസ്നി ഹോട്ട് സ്റ്റാറിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് ലഭ്യമാണ്. മമ്മൂട്ടി കമ്പനിയുടെ മറ്റൊരു നിർമാണ സംരംഭമായ നൻപകൽ നേരത്ത് മയക്കം ഐ എഫ് എഫ് കെയുടെ ഇൻ്റർനാഷണൽ കാറ്റഗറിയിൽ മത്സര ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago