Categories: TrailersVideos

ടോവിനോ വീണ്ടും നെഗറ്റീവ് റോളിൽ..? കാണെക്കാണെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി; വീഡിയോ

സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. സെപ്റ്റംബർ 17ന് ഒ. ടി. ടി പ്ലാറ്റഫോമായ സോണി ലൈവ് വഴിയാണ് ചിത്രത്തിന്റെ റിലീസ്. ഇന്ത്യൻ സ്ട്രീമിംഗ് രംഗത്ത് തന്നെ മികച്ചു നിൽക്കുന്ന സോണി ലൈവിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പു കൂടിയാണ് ഇത്. മലയാള സിനിമക്ക് അകത്തും പുറത്തുമുള്ള പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ ഇൻഫ്ലുൻസേർസ് ഉൾപ്പെടുന്ന ഒരു വലിയ താരനിര തന്നെ പങ്കുവെച്ച ട്രെയിലറിനു മികച്ച വരവേൽപ്പാണ് ലഭിച്ചത്.

ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കകം തന്നെ പ്രേക്ഷകർക്കിടയിലും മാധ്യമങ്ങളിലും ചർച്ചാ വിഷയമായി കഴിഞ്ഞു. കുടുംബ ബന്ധങ്ങളുടെ സങ്കീർണ്ണതയും, അതിന്റെ വകഭേദങ്ങളുമൊക്കെ സമ്മിശ്രമായി മിന്നിമായുന്ന കാണെക്കാണെയുടെ ഉദ്വേഗജനകമായ ട്രെയിലർ പ്രേക്ഷകരിൽ ആകാംഷയും കൗതുകവും നിറയ്ക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച പ്രതികരണമാണ് സെപ്റ്റംബർ 17ന് റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനു ലഭിക്കുന്നത്. ഇതിനു മുൻപ് പുറത്തിറങ്ങിയിരുന്ന ഫസ്റ്റ്-ലുക്ക്‌ പോസ്റ്ററും, ടീസറും ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു മിസ്റ്ററി മൂഡിൽ ഒരുക്കിയിരിക്കുന്ന ചിത്രം തീർച്ചയായും മലയാള സിനിമയെ സ്നേഹിക്കുന്നവർക്കും കുടുംബ പ്രേക്ഷകർക്കും മികച്ച ഒരു ചലച്ചിത്രാനുഭവം തന്നെ ആയിരിക്കും.

ഉയരെയുടെ മികച്ച വിജയത്തിന് ശേഷം ബോബി – സഞ്ജയ്‌ കൂട്ടുകെട്ടിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കാണെക്കാണെ. കുടുംബബന്ധങ്ങളുടെ ഹൃദയസ്പർശിയായ കഥകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ബോബി – സഞ്ജയ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന മറ്റൊരു ശ്രദ്ധേയമായ ഫാമിലി ഡ്രാമ ആയിരിക്കും കാണെക്കാണെ. ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ ഷംസുദ്ധീനാണ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു, റോണി ഡേവിഡ് രാജ്, മാസ്റ്റർ അലോഖ് കൃഷ്ണ, ശ്രുതി ജയൻ, ധന്യ മേരി വർഗീസ്സ്‌ എന്നിങ്ങനെ ഒരു മികച്ച താരനിര തന്നെ കാണെക്കാണയുടെ ഭാഗമായിട്ടുണ്ട്.

ആൽബി ആന്റണി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്തും, ശ്രീ ശങ്കറും ചേർന്നു കൈകാര്യം ചെയ്തിരിക്കുന്നു, കല – ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയൻ പൂങ്കുന്നമാണ്. ചീഫ്-അസ്സോസിയേറ്റ് ഡയറക്ടർ – സനീഷ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മളവട്ടത്ത്. സ്റ്റിൽസ് – ജിയോ ജോമി, വി.എഫ്.എക്സ് – പ്രോമിസ്, പരസ്യകല – ഓൾഡ് മോങ്ക്സ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago