‘കോടീശ്വരൻ’ പരിപാടിക്കിടെ സുരേഷ് ഗോപിയെ കണ്ടു; ഒരു സിനിമയിൽ പാടിയിട്ട് മരിച്ചാൽ മതി എന്ന ആഗ്രഹം പറഞ്ഞു – സന്തോഷിന്റെ ജീവിതത്തിന് വഴിത്തിരിവായ ഗാനം പുറത്തിറങ്ങി

ഒരു ഇടവേളയ്ക്ക് ശേഷം പഞ്ച് ഡയലോഗുകളുമായി തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ സുരേഷ് ഗോപി എത്തുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമ ‘കാവൽ’ നവംബർ 25ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിലെ പ്രമോ ഗാനം ഇന്ന് പുറത്തിറങ്ങി. ‘കാർമേഘം മൂടുന്നു’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. രഞ്ജിൻ രാജ് സംഗീതം നൽകിയ വരികൾ പാടിയിരിക്കുന്നത് പുതുമുഖ ഗായകനായ സന്തോഷ് ആണ്. ബി കെ ഹരിനാരായണനാണ് പാട്ടിന്റെ വരികൾ. സന്തോഷ് എങ്ങനെയാണ് ഈ സിനിമയിലെ പാട്ട് പാടാൻ എത്തിയതെന്ന് സുരേഷ് ഗോപി പറയുന്ന വീഡിയോയ്ക്ക് ശേഷമാണ് പാട്ട്. ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ പരിപാടിയിൽ വെച്ചാണ് സുരേഷ് ഗോപി സന്തോഷിനെ കണ്ടുമുട്ടിയത്. ഒരു സിനിമയിൽ പാടണമെന്ന് തനിക്കുള്ള ആഗ്രഹം കോടീശ്വരൻ പരിപാടിയുടെ ഫ്ലോറിൽ വെച്ച് തന്നെ സന്തോഷ് സുരേഷ് ഗോപിയോട് പറയുകയായിരുന്നു. ഏതായാലും ആ ആഗ്രഹം സാധ്യമായിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ, ‘2019 – 20ല് നിങ്ങൾക്കുമാകാം കോടീശ്വരനിൽ സംഗീത ഒരു കണ്ടസ്റ്റന്റായി ഹോട് സീറ്റിലേക്ക് വന്നു. മത്സരം, അതിന്റെ നേട്ടങ്ങൾ അതെല്ലാം ഒരു വശത്തു കൂടി നടന്നു കൊണ്ടിരിക്കുമ്പോഴും സംഗീതയ്ക്ക് തൊട്ടുപിന്നിൽ ഗാലറിയിൽ ഉണ്ടായിരുന്ന സന്തോഷ്, സന്തോഷിന്റെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീടാണ് ശാരീരിക അവസ്ഥയെക്കുറിച്ചും അന്ന് യാത്ര ചെയ്ത് അവിടെ വന്നതിന്റെ ചില മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചുമെല്ലാം പറയുന്നത്. പാട്ടുകാരനാണെന്ന് പറഞ്ഞു. ഒരു പാട്ട് നിങ്ങൾക്കും എനിക്കും കേൾക്കണമെന്നും പറഞ്ഞു. പാട്ടു പാടി. മനോഹരമായിട്ട്. പവിത്രം എന്ന സിനിമയിലെ പാട്ടാണ് പാടിയത്. അത്, യേശുദാസ് മാത്രം പാടിയാലേ എനിക്ക് ആസ്വാദ്യകരമാകൂ എന്ന് ഞാൻ വിചാരിച്ചിരുന്നിടത്ത്, ദാസേട്ടനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് എനിക്ക് തോന്നുന്നു,സന്തോഷിനന്ന് വലിയ സമർപ്പണമാണ് ദാസേട്ടന് നൽകാൻ സാധിച്ചത്. ശ്രീരാഗം എന്നെ വശംവദനാക്കി. എന്നെ വശീകരിച്ചു. അപ്പോൾ അടുത്ത ആഗ്രഹം സംഗീത പറയുന്നത് ഇവിടെ വന്നത് തന്നെ സന്തോഷേട്ടന് അങ്ങയോട് സംസാരിച്ച് ഒരു സിനിമയിൽ പാടിയതിനു ശേഷമേ മരിക്കാവൂ എന്ന് പറയുന്ന ആഗ്രഹമാണുള്ളത് എന്ന പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ആ സ്പേസിൽ ഇരുന്നുകൊണ്ട് എത്രമാത്രം സാധ്യമാകും എന്നൊന്നും എനിക്കറിയില്ല, എങ്കിലും നോക്കട്ടെ ഞാൻ, രഞ്ജി പണിക്കരുടെ മകനോട് പറയാം. നിഥിൻ രഞ്ജി പണിക്കരോട് സംസാരിക്കാം. നിങ്ങൾ ഒന്ന് കണ്ടേക്കൂ, ചിലപ്പോൾ സാധ്യമാകും. പിന്നെ സൗണ്ട് ട്രാക്കിലേക്ക് ഒക്കെ കേറുമ്പോൾ എങ്ങനെയാണ് ശബ്ദം വരുന്നതെന്നറിയില്ല. നല്ല ഗാനമേള സ്റ്റേജുകളിൽ പാടുന്ന ആൾക്കാർക്ക് സൗണ്ട് ട്രാക്കിലേക്ക് കേറുമ്പോഴുള്ള ശബ്ദത്തിന്റെ പ്രശ്നങ്ങൾ ഒക്കെ വരാം. ഞാൻ വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ, ഉറപ്പായിട്ടും അതിനൊരു അവസരം തരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഈശ്വരൻ അനുഗ്രഹിച്ചിരിക്കുന്നു. ഞാൻ നിഥിനോട് പറഞ്ഞില്ല. നിഥിൻ ആ ഷോ കണ്ടിട്ട് എന്നെ വിളിച്ചു പറയുന്നത് രഞ്ജിൻ രാജ് എന്ന സംഗീത സംവിധായകനോട് പറഞ്ഞു കഴിഞ്ഞു. രഞ്ജി പണിക്കരോടും ജോബി ജോർജിനോടും പറഞ്ഞു കഴിഞ്ഞിരിക്കുന്നു. എല്ലാവർക്കും സന്തോഷമേയുള്ളൂ. സന്തോഷ് നമ്മുടെ സിനിമ കാവലിൽ പാടും എന്നൊരു വാക്കു തന്നു’ – സുരേഷ് ഗോപി പറഞ്ഞു നിർത്തി.

തമ്പാൻ എന്നാണ് കാവലിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ഗുഡ് വിൽ എന്റർടയിൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമിച്ചത്. നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം. രണ്‍ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ ഈ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍. കലാസംവിധാനം ദിലീപ് നാഥ്. മേക്കപ്പ് പ്രദീപ് രംഗന്‍. വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്. സ്റ്റില്‍സ് മോഹന്‍ സുരഭി. പരസ്യകല ഓള്‍ഡ് മങ്ക്‌സ്. ഓഡിയോഗ്രഫി രാജാകൃഷ്ണന്‍. സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ആക്ഷന്‍ സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Kaval first look

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago