തെലുങ്കില്‍ തരംഗം സൃഷ്ടിച്ച ‘അര്‍ജുന്‍ റെഡ്ഡി’യുടെ റീമേക്ക് ആയതിനാല്‍ തെന്നിന്ത്യന്‍ പ്രേക്ഷകരിലും കൗതുകമുണര്‍ത്തിയ ചിത്രമായിരുന്നു ഷാഹിദ് കപൂര്‍ നായകനായ ബോളിവുഡ് ചിത്രം ‘കബീര്‍ സിംഗ്’.
അതിനാല്‍ത്തന്നെ ചിത്രം പുറത്തിറങ്ങി ആദ്യ ദിനങ്ങളില്‍ തെലുങ്കിലെ ഒറിജിനലിനോട് താരതമ്യം ചെയ്ത് ചിത്രം തങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന് പ്രേക്ഷകരില്‍ പലരും സമൂഹമാധ്യമത്തിൽ അഭിപ്രായമുയര്‍ത്തിയിരുന്നു. എന്നാല്‍ സമ്മിശ്ര പ്രതികരണത്തിനിടയിലും ബോക്‌സ്ഓഫീസില്‍ കുതിയ്ക്കുകയാണ് ചിത്രം.
ബോളിവുഡില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ കളക്ഷനില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ കബീര്‍ സിംഗ്. പ്രദര്‍ശനത്തിന്റെ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയില്‍ രണ്ടായിരത്തിലേറെ സ്‌ക്രീനുകളില്‍ തുടരുന്നുമുണ്ട് ചിത്രം.
ആദ്യ വാരം 134.42 കോടി നേടിയ ചിത്രം രണ്ടാംവാരം 78.78 കോടിയും നേടി. ആകെ 213.20 കോടി രൂപ. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കണക്കാണിത്.
ഈ വര്‍ഷത്തെ റിലീസുകളില്‍ നിലവില്‍ ബോക്‌സ്ഓഫീസില്‍ മുന്നിലുള്ളത് ‘ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ആണ്.
ഈ വര്‍ഷം ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു ചിത്രം. ആദ്യ അഞ്ച് ദിനങ്ങളില്‍ 50 കോടിയും പത്ത് ദിനങ്ങളില്‍ 100 കോടിയും പിന്നിട്ട ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 244.06 കോടി രൂപയാണ് (നെറ്റ് ഇന്ത്യന്‍ കളക്ഷന്‍).
എന്നാല്‍ ഈ വാരം പിന്നിടുന്നതോടെ ‘ഉറി’യെ ‘കബീര്‍ സിംഗ്’ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ലോകകപ്പ് ക്രിക്കറ്റും മുംബൈ അടക്കമുള്ള ചില കേന്ദ്രങ്ങളിലെ മഴ ഉള്‍പ്പെടെയുള്ള കാരണങ്ങളുമാണ് കളക്ഷനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ളതെന്ന് ഇന്‍ഡസ്ട്രി വിലയിരുത്തുന്നത്.
എന്തായിരുന്നാലും മൂന്നാം വാരം പിന്നിടുന്നതോടെ ചിത്രത്തിന്റെ ലൈഫ് ടൈം ബിസിനസിനെക്കുറിച്ച് പ്രവചിക്കാനാവുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…