ആലീസ് ഇൻ വണ്ടർലാൻഡ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് കാതൽ സന്ധ്യ. 2004 ൽ ഭരത് നായകനായ കാതൽ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തേക്ക് എത്തിയ താരത്തിന് ഈ സിനിമക്ക് ശേഷമാണ് കാതൽ സന്ധ്യ എന്ന പേര് വന്നത്. തമിഴകത്തെ ലിറ്റിൽ സൂപ്പർസ്റ്റാർ ചിമ്പു മുഖ്യവേഷത്തിൽ എത്തിയ വല്ലവൻ എന്ന ചിത്രത്തിൽ താൻ വഞ്ചിക്കപ്പെട്ടുവെന്ന് സന്ധ്യ മുൻപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ആ സിനിമയെ പറ്റി ഓർക്കുമ്പോൾ നിരാശ മാത്രമാണ് തനിക്കുള്ളതെന്ന് തുറന്നുപറയുകയാണ് സന്ധ്യ. ആ ചിത്രത്തിൽ സന്ധ്യയോടൊപ്പം ചിമ്പുവും നയൻതാരയും അഭിനയിച്ചിരുന്നു. ചിമ്പുവും നയൻതാരയും ഒന്നിച്ച് ഉള്ള ഒരു ഗ്ലാമർ സീൻ ഏറെ ചർച്ചാവിഷയമായിരുന്നതാണ്. തന്നോട് പറഞ്ഞ സിനിമയുടെ കഥ ഒരു സൗഹൃദത്തിന്റെത് ആയിരുന്നുവെന്നും അത് ഇപ്പോൾ വെളിപ്പെടുത്തിയാൽ ഈ ചിത്രം അല്ലല്ലോ തങ്ങൾ കണ്ടത് എന്ന് ആരാധകർ ചോദിക്കുമെന്നും സന്ധ്യ പറയുന്നു.
താരത്തിന്റെ വാക്കുകൾ:
എന്നോട് പറഞ്ഞ കഥയും പുറത്തിറങ്ങിയ സിനിമയും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ടായിരുന്നു. ഒരു സൗഹൃദത്തിന്റെ കഥയായാണ് എനിക്കു മുന്നിൽ അവതരിപ്പിച്ചത്. അതു പറഞ്ഞാൽ ഒരു പക്ഷേ ഇതല്ലല്ലോ വല്ലവൻ എന്ന സിനിമ എന്നു വരെ നിങ്ങൾക്കു തോന്നിയേക്കാം. സിനിമ റിലീസായപ്പോഴേക്കും എന്റെ റോളാകെ മാറിപ്പോയിരുന്നു. വല്ലവനെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും നിരാശയാണ് മനസിൽ എന്നായിരുന്നു സന്ധ്യ പറഞ്ഞത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…