പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായ കടുവ ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. അതേസമയം, ചിത്രത്തിലെ നായകന്റെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കുറുവച്ചൻ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചത്. പരാതിക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചന്റെ യഥാർത്ഥചിത്രീകരണമാണ് സിനിമയെന്ന് പറയാൻ കഴിയില്ലെന്നും പരാതിക്കാരനെ മോശമായി ചിത്രീകരിക്കുന്നതൊന്നും സിനിമയിൽ ഇല്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. അതേസമയം, സിനിമയിൽ നിന്ന് ഒരു രംഗം പോലും ഒഴിവാക്കിയിട്ടില്ലെന്നും സെൻസർ ബോർഡിന് കാണാൻ നൽകിയ അതേ കോപ്പി തന്നെയാണ് തിയറ്ററുകളിലും റിലീസ് ചെയ്യുന്നതെന്നും കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം പറഞ്ഞു.
കുറുവച്ചൻ എന്ന ധ്വനി വരാത്ത രീതിയിൽ പേരിൽ മാറ്റം വരുത്തി സിനിമ റിലീസ് ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സിനിമയിൽ നിന്ന് ഒരു സീൻ പോലും ഒഴിവാക്കുകയോ ഡയലോഗ് മ്യൂട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. അഞ്ചു പേരടങ്ങുന്ന സമിതിയാണ് ചിത്രം കണ്ടത്. ചിത്രത്തിൽ ജോസ് കുരുവിനാക്കുന്നേൽ എന്ന വ്യക്തിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള ഒരു പരാമർശവുമില്ല എന്നാണ് കണ്ടെത്തിയത്. രണ്ടു മണിക്കൂർ 34 മിനിട്ടുള്ള വീഡിയോയാണ് സെൻസർ ബോർഡിന് കാണാൻ കൊടുത്തതെന്നും അത് അതേപടിയാണ് റിലീസ് ചെയ്യാൻ പോകുന്നതെന്നും ജിനു എബ്രഹാം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ജോസ് കുരുവിനാക്കുന്നേൽ എന്നയാളെ അപകീർത്തിപ്പെടുത്തുന്ന ഒന്നും സിനിമയിൽ ഇല്ല. ഈ പ്രശ്നം പരിഹരിക്കാനായി ഒരു രൂപ പോലും ആർക്കും നഷ്ടപരിഹാരം കൊടുത്തിട്ടില്ലെന്നും ജിനു പറഞ്ഞു.
പൃഥ്വിരാജ് കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി എത്തുന്ന ചിത്രം തന്റെ ജീവിതകഥയെ ആസ്പദമാക്കി എഴുതിയതാണെന്ന് ജോസ് കുരുവിനാക്കുന്നേൽ പരാതി നൽകിയതാണ് കേസിന് തുടക്കമായത്. എന്നാൽ, സിനിമ കുറുവച്ചന്റെ കഥയല്ലെന്നും അതിലെ നായകൻ സാങ്കൽപിക കഥാപാത്രം മാത്രമാണെന്നും ആയിരുന്നു തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ വിശദീകരണം. ഏറെ നാളത്തെ നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ ആയിരുന്നു ചിത്രീകരണം ആരംഭിക്കാൻ അണിയറപ്രവർത്തകർക്ക് അനുമതി ലഭിച്ചത്. അതേസമയം, പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കടുവക്കുന്നേൽ കുര്യച്ചൻ എന്നാക്കി മാറ്റി ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തയ്യാറെടുക്കുന്നത് എന്നാണ് സൂചനകൾ. ഏതായാലും ചിത്രം തിയറ്ററുകളിൽ ഇന്നെത്തി. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ പതിപ്പുകൾ ജൂലൈ എട്ടിന് റിലീസ് ചെയ്യും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…