ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ‘കടുവ’ സിനിമ തിയറ്ററിലേക്ക് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച മാസ് സിനിമ എന്ന ലേബൽ ഇനി കടുവയ്ക്ക് സ്വന്തമെന്നാണ് ഒരു പ്രേക്ഷകൻ കുറിച്ചത്. ഫസ്റ്റ് ഹാഫ് രോമാഞ്ചം തീർത്തപ്പോൾ സെക്കൻഡ് ഹാഫ് കിടിലൻ ആയിരുന്നെന്നാണ് പ്രേക്ഷകർ വിധിയെഴുതുന്നത്. ഒരു പക്കാ മാസ് മസാല പടം കാണാൻ ആഗ്രഹമുള്ളവർ മാത്രം കാണാൻ കയറിയാൽ മതിയെന്നും സിനിമയിൽ രോമാഞ്ചം തരുന്ന സീനുകൾ നിരവധിയുണ്ടെന്നും വ്യക്തമാക്കുകയാണ് കണ്ടിറങ്ങിയവർ.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയാണ് കടുവ. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരു ചിത്രവുമായി തിയറ്ററുകളിലേക്ക് എത്തുന്നെന്ന പ്രത്യേകതയും ഉണ്ട്. സിനിമ നിറയെ പൃഥ്വിരാജിന്റെ വിളയാട്ടമാണെന്നും ഒരു നാടൻ ഇടിപ്പടം ആണ് കടുവയെന്നുമാണ് കണ്ടിറങ്ങിയ പ്രേക്ഷകർ ഓരോരുത്തരായി പറയുന്നത്. ‘വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് എന്ന പേര് സ്ക്രീനിൽ എഴുതി കാണിക്കുന്ന സമയം തീയറ്ററിൽ കിട്ടിയ വലിയ കയ്യടിയാണ് മതി മാസ്സ് മസാലപടങ്ങൾ ആളുകൾ എത്രത്തോളം കാത്തിരിക്കുന്നു എന്ന് മനസിലാവാൻ’ എന്നാണ് ഒരു പ്രേക്ഷകൻ ചിത്രം കണ്ടതിനു ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രത്തിൽ കടുവക്കുന്നേൽ കുര്യച്ചൻ എന്ന കഥാപാത്രമാണ് പൃഥ്വിരാജ് എത്തുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനൊനും ചേർന്നാണ് കടുവ നിർമിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്റോയി വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ. ജൂലൈ എട്ടിനാണ് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…