Categories: Malayalam

കുഞ്ഞതിഥി വരാൻ ഇനി ഒരു മാസം മാത്രം ബാക്കി !! സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ കൈലാസ് മേനോൻ

മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട ഒരു സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. വളരെ ചെറിയ പ്രായം മുതൽ അദ്ദേഹം സംഗീത മേഖലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. കൊറോണ കാലത്ത് കൊച്ചിയിലുള്ള വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹം സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. ഭാര്യ അന്നപൂര്‍ണ്ണ പിള്ളയ്‌ക്കൊപ്പമുള്ള ചില ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തിരുന്നത്. നിറവയറുമായി ഇരിക്കുന്ന ഭാര്യയുടെ വയറില്‍ ലവ് ഇമോജി ഉണ്ടാക്കിയിരിക്കുകയാണ്. ഒരു മാസം കൂടി കഴിഞ്ഞാൽ തന്റെ വീട്ടിലേക്ക് കുഞ്ഞ് അതിഥി വരും എന്നു കൂടി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ഫോട്ടോസാണെന്നാണ് കരുതുന്നത്. കൈലാസ് മേനോൻ ഭാര്യക്കും ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ജ്യോത്സന, വീണ നായര്‍, നിരഞ്ജന്‍ മണിയന്‍പിള്ളരാജു, സാന്ദ്ര തോമസ്, പ്രിയ പ്രകാശ് വാര്യര്‍, അഹാന കൃഷ്ണ, രജിഷ വിജയന്‍, സ്വാസിക വിജയ്, സിത്താര കൃഷ്ണകുമാര്‍, തുടങ്ങി സീരിയല്‍, സിനിമ, സംഗീത ലോകത്ത് നിന്നുള്ള ഒരുപാട് താരങ്ങളാണ് ആശംസകൾ അറിയിച്ചത്. ലോക് ഡൗൺ കാലമായതിനാൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞെന്നും കൂടുതൽ ചിന്തിക്കുവാനും കൂടുതൽ പരീക്ഷണങ്ങൾക്കും സമയം ലഭിച്ചു എന്നും കൈലാസ് മേനോൻ പറയുന്നു.

കൈലാസിന്റെ വാക്കുകൾ:

മനസ് ഇപ്പോള്‍ വളരെ ശാന്തമാണ്. വലിയ ടെന്‍ഷനൊന്നും ഇല്ല. ശാന്തവും സ്വസ്ഥവുമായിരുന്ന് ചിന്തിക്കാനും പഠിക്കാനും സാധിക്കുന്നു. ഇപ്പോള്‍ അധികം ഫോണ്‍ വിളികള്‍ വരാറില്ല. ധാരാളം ഒഴിവ് സമയം ഉള്ളത് കൊണ്ട് വ്യക്തിപരമായ ജീവിതത്തിന് വേണ്ടി സമയം മാറ്റി വെക്കാന്‍ സാധിക്കുന്നു. മൂന്നോ നാലോ മാസം കൂടുമ്പോള്‍ ഒരാഴ്ചത്തേക്കെങ്കിലും ഒരു ബ്രേക്ക് എടുക്കണം എന്ന തിരിച്ചറിവ് നല്‍കിയത് ഈ ലോക്ഡൗണ്‍ ആണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago