Categories: MalayalamReviews

ഏറെ മധുരിക്കുന്ന കയ്പ്പക്ക; റിവ്യൂ വായിക്കാം..!

കെ കെ മേനോൻ രചിച്ചു സംവിധാനം നിർവഹിച്ച കയ്പ്പക്ക എന്ന ചിത്രമാണ് കേരളത്തിൽ കഴിഞ്ഞ ദിവസം പ്രദർശനമാരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്ന്. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട്, കോ-പ്രൊഡ്യൂസർ വെൺമണി സജി എന്നിവർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്തു രാഹുൽ രവി, സോണിയ അഗർവാൾ എന്നിവരാണ്. വലിയ കോലാഹലമൊന്നും സൃഷ്ടിക്കാതെ പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രം ഇപ്പോൾ അവരുടെ മനസ്സ് നിറക്കുന്ന മധുരമുള്ള ഒരു ചലച്ചിത്രാനുഭവമായി മാറുകയാണ്. അമ്മ, ചേച്ചി, ഭാര്യ, സൂഹൃത്ത്, എന്നീ നാല് പെണ്ണുങ്ങളിലൂടെ ജീവിതത്തിലെ നല്ല തിരിച്ചറിവുകളിലേക്കു എത്തിച്ചേർന്ന സൂര്യ എന്ന കഥാപാത്രത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. രാഹുൽ രവി ആണ് സൂര്യ ആയി എത്തുന്നത്. പാചകക്കാരിയായ അമ്മയെ ഇഷ്ടമല്ലാതിരുന്ന സൂര്യക്ക് ആ പാചകത്തിന്റെ തന്നെ വിലയറിയേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നു. അതുപോലെ അവന്റെ ചേച്ചിയും ഭാര്യയും പെൺ സുഹൃത്തും അവന്റെ ജീവിതത്തിൽ ഉണ്ടാക്കുന്നത് ഓരോ സമയത്തെയും തിരിച്ചറിവുകളാണ്. അതെങ്ങനെ എന്നതാണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.

ഈ ചിത്രം നമ്മുക്ക് സമ്മാനിച്ച കെ കെ മേനോൻ ഏറെ പ്രതീക്ഷ വെച്ച് പുലർത്താവുന്ന ഒരു സംവിധായകൻ ആണെന്ന് തന്നെ പറയാം. പ്രേക്ഷകരുടെ പൾസ് അറിഞ്ഞു , അവരെ തൃപ്തരാക്കുന്ന രീതിയിൽത്തന്നെ ഈ ചിത്രം അദ്ദേഹം നമ്മുടെ മുന്നിൽ എത്തിച്ചിട്ടുണ്ട്. മികച്ച രീതിയിൽ തന്നെ ഈ ചിത്രമൊരുക്കി അതിൽ വിജയം നേടിയിട്ടുണ്ട് അദ്ദേഹം. കൂടുംബപ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ശക്തമായ തിരക്കഥയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പിൻബലം. ആ തിരക്കഥയുടെ ശ്കതിയൊട്ടും നഷ്ടപ്പെടാതെ തന്നെ ദൃശ്യ ഭാഷയൊരുക്കിയ കെ കെ മേനോന്റെ സംവിധാന മികവ് തന്നെയാണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോയത്. ആദ്യാവസാനം പ്രേക്ഷകനെ കഥയോടും കഥാപാത്രങ്ങളോടും ചേർത്ത് നിർത്തുന്ന ചിത്രം വളരെ വിശ്വസനീയമായ രീതിയിൽ ഒരുക്കാൻ കഴിഞ്ഞു എന്നതും സംവിധായകന്റെ വിജയമാണ്. സാങ്കേതികമായും ഏറെ മുന്നിട്ടു നിന്ന ഈ ചിത്രം, വ്യത്യസ്തമായ കഥാ പശ്ചാത്തലം കൊണ്ടും കഥാ സന്ദർഭങ്ങൾ കൊണ്ടും പ്രേക്ഷകർക്ക് പുതുമ പകർന്നു നൽകുന്നു.

സൂര്യ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രാഹുൽ രവി തന്റെ വേഷം ഗംഭീരമായി അവതരിപ്പിച്ചപ്പോൾ, നിത്യ റാം, സോണിയ അഗർവാൾ എന്നിവരും മികച്ച പ്രകടനമാണ് നൽകിയത് . അത്ര നന്നായി തങ്ങളുടെ വേഷം അവതരിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞു. വളരെ വിശ്വസനീയമായതും സ്വാഭാവികമായതുമായ പ്രകടനങ്ങളാണ് ഇവർ നൽകിയത് . കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞു അഭിനയിക്കാൻ ഇവർ മൂന്നു പേർക്കും സാധിച്ചു . വൈകാരികമായ സന്ദര്ഭങ്ങളിലൂടെ കടന്നു പോകേണ്ടി വന്ന തങ്ങളുടെ കഥാപാത്രത്തിന് ഇവർ മൂന്നു പേരും പകർന്നു നൽകിയ ശരീരഭാഷ കയ്യടി അർഹിക്കുന്നതാണ്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച, വിനയപ്രസാദ്, സജിത ബേട്ടി, സുഹാസിനി കുമരൻ, അരിസ്റ്റോ സുരേഷ്, കോട്ടയം പ്രദീപ്, കോട്ടയം രമേഷ്, നിയാസ് ബക്കർ, നാരായണൻകുട്ടി, ജയകൃഷ്ണൻ, ടോണി, സാറാ ജോർജ്, ഗായത്രി നമ്പ്യാർ, പ്രിയരാജീവൻ, ചിന്നി ജയന്ത്, വെണ്മണി സജി എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്. സൂര്യ എന്ന കഥാപാത്രത്തിന്റെ അമ്മയായി എത്തിയ വിനയ പ്രസാദിന്റെ പ്രകടന മികവ് എടുത്തു പറഞ്ഞു അഭിനന്ദിക്കണം.

പ്രവീൺ ഫിലോമോൻ ഒരുക്കിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയത് സംഗീത ആണ്. മികച്ച പശ്‌ചാത്തല സംഗീതമൊരുക്കിയ റോണി റാഫേലും ശ്രദ്ധ നേടുന്നുണ്ട്. പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഈ ചിത്രത്തിന്റെ മികവിൽ വളരെ പ്രധാനപ്പെട്ട സംഭാവന തന്നെയാണ് നൽകിയത്. എം പൊൻരാജ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് മികവ് സാങ്കേതികമായി ചിത്രത്തിന് മികച്ച നിലവാരം പകർന്നു നൽകിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ, കയ്പ്പക്ക ഏറ്റവും മികച്ച രീതിയിലൊരുക്കിയ ഒരു ഫാമിലി എന്റെർറ്റൈനെർ ആണ്. പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കാത്ത, പ്രമേയത്തിലും അവതരണത്തിലും പുതുമ പുലർത്തുന്ന ഈ ചിത്രം മികച്ച ഒരു സിനിമാനുഭവം തന്നെ സമ്മാനിക്കുമെന്നുറപ്പ്.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago