സാധാരണ തമിഴ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ലോകേഷ് കനകരാജ് ഒരുക്കി കാർത്തി പ്രധാനവേഷത്തിലെത്തിയ കൈദി മികച്ച വിജയം നേടിയ ചിത്രമായിരുന്നു. മികച്ച ഒരു ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. അജയ് ദേവ്ഗൺ ആണ് ചിത്രത്തിൽ കാർത്തിയുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈദിയുടെ ഹിന്ദി റീമേക്ക് നിർമ്മിക്കുന്നത് റിയലന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേര്‍ന്നാണ്. നേരത്തെ തന്നെ ഹിന്ദി റീമേക്ക് എത്തുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നെങ്കിലും അതിൽ അഭിനയിക്കുന്നത് ആരൊക്കെ എന്നതിനെപ്പറ്റി യാതൊരു സൂചനയും നൽകിയിരുന്നില്ല.
ചിത്രത്തിനായി നേരത്തെ ബോളിവുഡ് താരം ഋതിക് റോഷനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടുമാസത്തിനുള്ളിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. വിജയുടെ മാസ്റ്റർ എന്ന ചിത്രത്തിന്റെ റിലീസിംഗ് പൂർത്തിയായതിനുശേഷം ലോകേഷ് തന്നെയായിരിക്കും ഹിന്ദി റീമേക്കും ഒരുക്കുക. ഹരീഷ് പേരടി, രമണ, ദീന ജോര്‍ജ്ജ്, മറിയം,ഹരീഷ് ഉത്തമന്‍, അംസദ്, അര്‍ജ്ജുന്‍ ദാസ് എന്നിവർ അണിനിരന്ന ചിത്രത്തിൽ മലയാളി താരമായ നരേനും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…