ഗ്ലാമര്‍ നായികമാര്‍ പൊതുവെ അമ്മ വേഷങ്ങല്‍ ചെയ്യാറില്ല. അല്ലെങ്കില്‍ ഒരിക്കല്‍ അമ്മ വേഷം ചെയ്താല്‍ പിന്നെ തുടര്‍ച്ചയായി അമ്മ വേഷം തന്നെ വരും എന്ന ഭയം കൊണ്ടാണോ എന്നറിയില്ല പല മുന്‍നിര നായികമാരും അമ്മ വേഷം ചെയ്യാന്‍ മടിക്കാറുണ്ട്. ഇപ്പോഴിതാ കാജള്‍ അഗര്‍വാള്‍ ആ തീരുമാനം എടുക്കുന്നു. പുതിയ ചിത്രത്തില്‍ അമ്മ വേഷത്തിലാണ് നടി എത്തുന്നത്.
കല്യാണം കഴിച്ചതുകൊണ്ടാണോ ഈ റോള്‍ വന്നത് എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ടെങ്കിലും, അല്ല.. അഭിനയ സാധ്യത ഉള്ളത് കൊണ്ടാണ് ഈ വേഷം ചെയ്യുന്നതെന്നാണ് കാജളിന്റെ മറുപടി. നവാഗതനായ രാജു സരവണന്‍ സംവിധാനം ചെയ്യുന് റൗഡി ബേബി എന്ന ചിത്രത്തിലാണ് കാജള്‍ അഗര്‍വാള്‍ അമ്മ വേഷത്തിലെത്തുന്നത്. അമ്മ – മകള്‍ ബന്ധത്തെ കുറിച്ച് പറയുന്ന സിനിമയാണ് റൗഡി ബേബി.
ചെറിയ കുഞ്ഞിന്റെ അമ്മയായാണ് കാജള്‍ അഭിനയിക്കുന്നത്. എന്നാല്‍ 17 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ ഇതുവരെ കാജള്‍ അഗര്‍വാള്‍ ചെയ്യാത്ത അമ്മ വേഷം വിവാഹ കഴിഞ്ഞ ഉടന്‍ വന്നതാണ് ആരാധകരെ കുഴപ്പിയ്ക്കുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി പിള്ളയാണ് റൗഡി ബേബി നിര്‍മിയ്ക്കുന്നത്. വൈര മുത്തുവിന്റെ വരികള്‍ക്ക് സാം സി എസാണ് സംഗീതം. ചെല്ലദുരൈ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജകന്‍ ദീപക് ധ്വാരകാനന്ദ് ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…