Categories: MalayalamNews

ബന്ധുക്കളും സുഹൃത്തുക്കളും വക വെളുക്കുവാനുള്ള ഉപദേശങ്ങൾ; അമ്മയോട് കറുത്ത വസ്ത്രങ്ങൾ ഉപയോഗിക്കരുതെന്ന് ബന്ധുക്കൾ..! കുറിപ്പ്

നിറത്തിന്റെ പേരിൽ മാറ്റിനിർത്തുന്നവർ ഇന്ന് ഈ നൂറ്റാണ്ടിലുമുണ്ടെന്ന് വ്യക്തമായി അറിയാവുന്നവരാണ് നാമെല്ലാവരും. ആ വർണവിവേചനം അത്ര എളുപ്പത്തിൽ തുടച്ചു നീക്കുവാനും സാദ്ധ്യമല്ല. അത്തരം വിവേചനങ്ങളെ നേരിടേണ്ടി വന്നിട്ടും പതറാതെ തളരാതെ നിൽക്കുന്ന കാജൽ ജനിതിന്റെ കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.

ഞാൻ കാജൽ ജനിത് . പത്തിൽ പഠിക്കുന്നു.ഞാനെന്താണോ എങ്ങിനെയാണോ അതിൽ ഞാൻ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. Colour discrimination പെട്ടെന്നൊന്നും നമ്മുടെ സമൂഹത്തിൽ നിന്നും മാറുമെന്ന് തോന്നുന്നില്ല. ചെറുതായിരുന്നപ്പോൾ മുതൽ ഞാനും അതിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടുണ്ട്. തുറിച്ചു നോട്ടങ്ങളും വെളുക്കാൻ നൽകുന്ന ഉപദേശങ്ങളും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വക.അമ്മയോട് കറുത്ത വസ്ത്രങ്ങൾ ഉപയോഗിക്കരുതെന്നു പറഞ്ഞ ബന്ധുക്കൾ എന്റെ കറുപ്പിനെ എങ്ങിനെ കണ്ടിരുന്നു എന്നോർത്താൽ ചിരി വരും ഇപ്പോൾ.കുറച്ചു മുതിർന്നപ്പോൾ മനസ്സിലായി മറ്റുള്ളവരുടെ കാഴ്ചപ്പാടുകളുടെ തകരാറുകൾ നമ്മുടെ സന്തോഷങ്ങളെ ബാധിക്കാനുള്ള ഇട നല്കരുതെന്നു. Color, gender, caste discriminations തുറന്നു കാട്ടുന്നത് നമ്മുടെ സമൂഹത്തിന്റെ സങ്കുചിത മനോഭാവത്തെ ആണ്.

7വർഷമായി ഞാൻ wrestling പഠിക്കുന്നു. അത് എനിക്ക് സന്തോഷവും ആത്മവിശ്വാസവും തരുന്ന ഒന്നാണ്. അതിൽ എന്റെ കോച്ച് സതീഷ് സാറിനോട് ഒരുപാട് സ്നേഹവും respect ഉം ഉണ്ട്. പിന്നൊരിഷ്ടം ആഹാരത്തോടാണ്. നന്നായി ആസ്വദിച്ച് ആഹാരം കഴിക്കുന്ന ഒരാളാണ് ഞാൻ. അതുപോലെ തന്നെ പാചകവും. വിദ്യാഭ്യാസത്തിനു ശേഷം മനസ്സിന് കൂടി സന്തോഷം തരുന്ന ഒരു ജോലി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അതിൽ ആദ്യ സ്ഥാനം ഒരു ഷെഫ് ആകുക എന്നതാണ്. സിനിമ കാണൽ മറ്റൊരിഷ്ടമാണ്. പിന്നെ വണ്ടികളോടും. അത് സൈക്കിൾ മുതൽ എല്ലാം. എന്നെ സംബന്ധിച്ച് 18 വയസ്സാകുമ്പോൾ പെട്ടെന്നൊരു ദിവസം ഉണ്ടാകേണ്ടതല്ല വ്യക്തിബോധവും സ്വാതന്ത്ര്യവും രാഷ്രീയ കാഴ്ചപ്പാടുകളും. വളർച്ചയുടെ ഓരോ ഘട്ടത്തിലും അവ സ്വന്തമായി തിരിച്ചറിഞ്ഞു മനസ്സിലാക്കേണ്ടതാണ്. അനുകൂല സാഹചര്യങ്ങളിലൂടെ മാത്രം ജീവിച്ചു വന്ന ഒരാളല്ല ഞാൻ. ഒരുപാടൊന്നും അനുഭവങ്ങളില്ലെങ്കിലും. ഒരു വ്യക്തി, ഒരു പെൺകുട്ടി എന്നാ നിലയിൽ കഴിയുന്നതും അവനവന്റെ കാര്യങ്ങൾക്കു മറ്റുള്ളവരെ ഒരു പരിധിവരെ ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കണം. അതിനു പരമാവധി ശ്രമിക്കുന്നുമുണ്ട്. ഹൈ സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ചെറിയ രീതിയിലുള്ള തൊഴിൽ പരിശീലനങ്ങളും ചെറിയ ചെറിയ ജോലികൾ ചെയ്യാനുള്ള അവസരങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകേണ്ടതാണ്.

സമൂഹത്തിൽ മാറ്റം വരണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് മാനസിക ആരോഗ്യത്തെ കുറിച്ചാണ്. ശരീരത്തിന് അസുഖം വന്നാലെന്ന പോലെ തന്നെയാണ് മനസ്സിനും. ആവശ്യമായ ചികിത്സയും മരുന്നും നൽകി ഭേദമാക്കപ്പെടേണ്ട ഒന്ന്. പക്ഷെ ഇപ്പോഴും പരിഷകൃത സമൂഹം എന്ന് കരുതുന്ന നമ്മൾ മാനസിക ആരോഗ്യ ചികിത്സയോട് മുഖം തിരിച് നിൽക്കുന്നു. രോഗിയെ തീർത്തും അവഗണിച് ഒറ്റപ്പെടുത്തുന്നു. അവരുടെ കുടുംബാംഗംങ്ങളോട് പോലും അതേ മനോഭാവം കാണിക്കുന്നു. ഈ രീതിക്ക് മാറ്റം വരുത്താനായി ചെറുതെങ്കിലും എന്നെക്കൊണ്ട് കഴിയാവുന്ന കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ഞാൻ എനിക്ക് ഉണ്ടാക്കിയെടുക്കണമെന്ന് ആഗ്രഹിക്കുന്നതും ഇതുവരെ നടപ്പിലാക്കാത്തതുമായ ഒരു ശീലം പുസ്തകം വായന ആണ്. ഈ ലോക്ക് ഡൗണിൽ ആണ് ആദ്യ പുസ്തകം വായന. അത് “നാദിയ മുറാദ് ” നെ കുറിച്ചുള്ളതായിരുന്നു. അധികമൊന്നും പുറകോട്ടുള്ള കാലത്തിലല്ല അത് നടക്കുന്നത് എന്നുള്ളത് അത്ഭുതവും ഞെട്ടലും ഉണ്ടാക്കി. ഒപ്പം നമ്മളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം എത്ര വിലപ്പെട്ടതാണെന്നും അതിനോടുള്ള ഉത്തരവാദിത്തം വലുതാണെന്നുള്ളതും. എന്റേത് ഒരു ജോയിന്റ് ഫാമിലി ആണ്. ഒൻപതു പേരടങ്ങുന്ന കുടുംബം. അരുതുകളുടെ വേലിയേറ്റങ്ങളില്ലാതെ വളർന്നു വരാനുള്ള സാഹചര്യം സപ്പോർട്ട് എല്ലാം അവരാണ്. ചങ്ക് ചേട്ടായി Arun Vijay ഇട്ട എന്റെ ഫോട്ടോക്ക് ഒരുപാട് കമന്റ്സ് വന്നു. നല്ലതും മോശവും. എല്ലാം അതിന്റെതായ രീതിയിൽ കാണുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago