തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായിക കാജല്‍ അഗര്‍വാള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. സോഷ്യല്‍മീഡിയിലൂടെ ഈ നവരാത്രി ആഘോഷങ്ങളില്‍ സര്‍പ്രൈസുമായി നടി കാജല്‍ അഗര്‍വാള്‍ എത്തിയിരിക്കുകയാണ്. ഭാവി വരന്‍ ഗൗതം കിച്ച്ലുവുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു നടി സര്‍പ്രൈസ് പുറത്തു വിട്ടത്. വിവാഹമാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണം എന്നും അറിയിച്ചുള്ള താരത്തിന്റെ പോസ്റ്റ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.ഭാവി വരനെ ക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീടാണ് പുറത്ത് വന്നത്.
ഗൗതം തമ്മിലുള്ള വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഒക്ടോബര്‍ 30നാണ് ഇരുവരുടെയും വിവാഹം ബന്ധുക്കള്‍ നിശ്ചയിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ നാളുകളിലാണ് താരകുടുംബം ഇപ്പോള്‍.
ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്‌ലുവും മുംബൈ സ്വദേശിയാണ്.കാജല്‍ പഠിച്ചു വളര്‍ന്നതെല്ലാം മുംബൈയിലാണ്. താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചതും ഹിന്ദി ചിത്രത്തിലൂടെയാണ്. പക്ഷെ ശ്രദ്ധിക്കപ്പെട്ടത് തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ.്
ഇരുവരുടേതും വീട്ടുകാര്‍ പറഞ്ഞു നിശ്ചയിച്ച വിവാഹമാണിത്. കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം കോവിഡ് മാനദണ്ഡം അനുസരിച്ച് ചെറിയ രീതിയില്‍ നടത്തിയത്, വിവാഹവും അതു പോലെ തന്നെ ചെറിയ രീതിയിലാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…