അജയ് ദേവ്ഗണും കജോളും വേര്‍പിരിയുന്നു, കാരണം കങ്കണ?

ബോളിവുഡിലെ ഏറെ പ്രശസ്തരായ താര ദമ്പതികളാണ് അജയ് ദേവ്ഗണും കജോളും.
ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് അജയ് ദേവ്ഗണ്‍. റൊമാന്‍സ് വേഷങ്ങളിലൂടെ സിനിമയില്‍ എത്തിയ താരം പിന്നീട് ആക്ഷനും കോമഡിയും എല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ബോളിവുഡില്‍ ഏറെ തിളങ്ങിയ നടിയാണ് കാജോള്‍. 1999 -ലാണ് ഇരുവരും വിവാഹിതരാകുന്നത്. സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് കാജോള്‍ വിവാഹിതയായത്. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുത്ത താരം അടുത്തിടെ ഷാരൂഖാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദില്‍വാലെ എന്ന ചിത്രത്തിലൂടെ തിരിച്ചു വരികയും ചെയ്തു.

ഇരുവരും വേര്‍പിരിയാന്‍ പോവുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കുറച്ചു നാളുകള്‍ക്കു മുന്‍പ് ബോളിവുഡ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വാര്‍ത്തയായിരുന്നു അത്. പരസ്ത്രീ ബന്ധമാണ് ബന്ധമാണ് കാരണമെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. അജയ് ദേവഗണ്‍ന് ബോളിവുഡിലെ മറ്റൊരു മുന്‍നിര നടിയുമായി അടുപ്പമുണടെന്നും അവര്‍ പറഞ്ഞു.

കങ്കണ റണാവത്ത് ആണ് ആ മുന്‍നിര നടി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ഇവര്‍ തമ്മില്‍ അടുപ്പമുണ്ട് എന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എങ്കിലും ആരും ഇത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. എന്തെങ്കിലും ഗോസിപ്പ് ആയിരിക്കും ഇത് എന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ഇരുവരേയും മുംബൈയില്‍ പല ചടങ്ങുകള്‍ക്ക് ഒരുമിച്ച് കണ്ടവരുണ്ട്. ഇതോടെ ആയിരുന്നു ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്ത കൂടുതല്‍ ശക്തമായി പുറത്തുവന്നത്.

കാജോള്‍ ആവശ്യപ്പെട്ട പ്രകാരം കങ്കണയുമായുള്ള ബന്ധം അജയ് ദേവ്ഗണ്‍ അവസാനിപ്പു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് കാജോളും അജയ്യും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. ദേശീയ മാധ്യമങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കങ്കണ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന നടത്തിയിരുന്നു.

വിവാഹം കഴിഞ്ഞ ഒരു വ്യക്തിയുമായി താന്‍ ഡേറ്റിംഗ് നടത്തിയെന്നും അത് തെറ്റായിപ്പോയി എന്നുമാണ് കങ്കണ പ്രതികരിച്ചത്. ഈ വിഷയത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ലഭ്യമല്ല. എങ്കിലും ആരാധകരെ ഒരുപാട് സങ്കടത്തില്‍ ആക്കിയ സംഭവമായിരുന്നു ഇത്. ബോളിവുഡിലെ ഏറ്റവും മികച്ച താരജോഡികള്‍ ആയിരുന്നു അജയ് ദേവ്ഗണും കജോളും.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago