അഭിനയവും ഡാന്‍സും ഒരുപോലെ വഴങ്ങുന്ന താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മലയാള സിനിമയുടെ നടന വിസ്മയം മോഹന്‍ലാല്‍ ഡാന്‍സ് കളിക്കുന്നതിനെക്കുറിച്ചും അതിനായി അദ്ദേഹം സഹിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും ഒരു ആരാധകന്‍ സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു.
മോഹന്‍ലാലും മുകേഷും തകര്‍ത്തഭിനയിച്ച ചിത്രം കാക്കക്കുയിലില്‍ മോഹന്‍ലാല്‍ കാലില്‍ ബാന്‍ഡേജ് കെട്ടി ഡാന്‍സ് ചെയ്ത് കഷ്ടപ്പെട്ടതിനെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. ‘പാടാം വനമാലി’ എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ 4കെ പ്രിന്റ് അടുത്തിടെ പുറത്തിറങ്ങിയപ്പോഴാണ് സിനിമ പ്രേമിയും കടുത്ത മോഹന്‍ലാല്‍ ആരാധകനുമായ അജയ് ഇക്കാര്യം കണ്ടു പിടിച്ചത്.
കുറിപ്പ് വായിക്കാം
മലയാള സിനിമയില്‍ ഏറ്റവും അടിപൊളിയായി ഡാന്‍സ് കളിക്കുന്നത് നമ്മുടെ സ്വന്തം ലാലേട്ടന്‍ ആണ്. അതില്‍ ആര്‍ക്കും സംശയം ഒന്നും വേണ്ട. റീമാസ്റ്റര്‍ ചെയ്ത 4K പാട്ടുകള്‍ കാണുന്നതിനിടെയാണ് ശ്രദ്ധിച്ചത്. പാടാം വനമാലിഎന്ന ഗാനത്തില്‍ പ്രധാന നര്‍ത്തകര്‍ എല്ലാം ചെരുപ്പ് ഇല്ലാതെയാണ് ഡാന്‍സ് കളിക്കുന്നത്. ലാലേട്ടനും അങ്ങനെ തന്നെ, പക്ഷേ പാട്ടിന്റെ 03:40ല്‍ ലാലേട്ടന്‍ സ്ലിപ്പര്‍ ചെരുപ്പ് ഇട്ടാണ് സ്റ്റെപ്പുകള്‍ വയ്ക്കുന്നത്. പെട്ടെന്ന് ഓര്‍ത്തു ഓ സിനിമയില്‍ ഇതുപോലെ ഉള്ള ചെറിയ മിസ്റ്റേക്കുകള്‍ ഒക്കെ സാധാരണ അല്ലേ എന്ന് !
അങ്ങനെ ബാക്കി കണ്ട് പോയപ്പോളാണ് വീണ്ടും 05:03ല്‍ കാലില്‍ വലിയ ബാന്‍ഡേജ് വച്ച് കെട്ടിയാണ് സ്റ്റെപ്പുകള്‍ ഇടുന്നത്. അമിതമായിട്ടുള്ള ഡാന്‍സ് സ്റ്റെപ്പുകളും ഒപ്പം സ്‌ട്രെയിന്‍ മൂലം കാലിന് മസില്‍ കയറിയതാകാം. പ്രശ്‌നം എന്താണേലും സ്റ്റെപ്പുകള്‍ക്കൊന്നും യാതൊരു വിട്ടുവീഴ്ചയും ഇല്ലാട്ടോ. കാക്കക്കുയില്‍ എന്ന സിനിമയിലെ ഗാനങ്ങളില്‍ എല്ലാം വളരെ അനായാസത്തോടെയാണ് ലാലേട്ടന്‍ നൃത്തം ചെയ്യുന്നത് ഒപ്പം മുകേഷ് ഏട്ടനും. 4K റീമാസ്റ്ററിംഗ് ലൂടെ ഒരു കാര്യം കൂടി കണ്ട് പിടിയ്ക്കാന്‍ പറ്റി.യൂടൂബില്‍ പോയി പാട്ട് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും !
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…