‘പിണറായിയെക്കുറിച്ച് പറഞ്ഞത് തന്നെയാണ്, പേടിയില്ല’ – ആ തിരുവാതിര അനാവശ്യമായിരുന്നെന്നും കലാഭവൻ അൻസാർ

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സി പി എം സംഘടിപ്പിച്ച മെഗാ തിരുവാതിരയ്ക്ക് എതിരെ വലിയ തരത്തിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. പാർട്ടിക്കുള്ളിൽ തന്നെ വലിയ എതിർസ്വരങ്ങൾ ഉയർന്നതിനെ തുടർന്ന് പാർട്ടി ഒടുവിൽ വീഴ്ച സമ്മതിക്കുകയും ചെയ്തു. കോവിഡ്, ഒമിക്രോൺ ഭീതിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയപ്പോൾ ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചതും ധീരജിന്റെ ചിതയൊടുങ്ങും മുമ്പ് ഇത്തരത്തിലൊരു പരിപാടി നടത്തിയതുമാണ് പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമായത്.

Nivin Giving Fund To Pinarayi Vijayan

ഈ മെഗാതിരുവാതിരയെ പരിഹസിക്കുന്ന തരത്തിലുള്ള കലാഭലൻ അൻസാറിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. അതേസമയം, താൻ ആ വീഡിയോ വൈറലാകാൻ വേണ്ടി ചെയ്തതല്ലെന്നും രാവിലെ നടക്കാൻ പോയ സമയത്ത് ഇക്കാര്യം സംസാരവിഷയമായപ്പോൾ വെറുതെ കാണിച്ചതായിരുന്നെന്നും അൻസാർ വ്യക്തമാക്കുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അൻസാർ ഇക്കാര്യം വ്യക്തമാക്കിയത്.

‘രാവിലെ കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ പോയപ്പോൾ സംസാരത്തിന്റെ ഇടയിൽ തിരുവാതിര വിഷയം വന്നു. ഈ കൊറോണ സമയത്ത് ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് ചോദിച്ച് വെറുതെ കാണിച്ചതാ. കൂട്ടത്തിലുള്ള എന്റെ സുഹൃത്ത് അത് വീഡിയോ എടുത്ത് വാട്ട്സാപ്പ് ഗ്രൂപ്പിലിട്ടു. അത് പല ഗ്രൂപ്പിലും പ്രചരിക്കുന്നുണ്ട്.’ – അൻസാർ പറഞ്ഞു. തനിക്ക് കക്ഷിരാഷ്ട്രീയമില്ല. സർക്കാരിനെയോ പിണറായി വിജയനെയോ ഒന്നും പറഞ്ഞിട്ടില്ല. തിരുവാതിര നടത്താൻ പാടില്ലായിരുന്നെന്നും അനവസരത്തിൽ ആണ് അത് നടന്നതെന്നും ആ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും അൻസാർ വ്യക്തമാക്കി. ഉമ്മൻ ചാണ്ടി ആയിരുന്നു മുഖ്യമന്ത്രിയെങ്കിലും താൻ ഇങ്ങനെ തന്നെ പ്രതികരിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago