കലാഭവൻ മണിയെന്ന പകരം വെക്കാനില്ലാത്ത നടന്റെയും മനുഷ്യന്റെയും ഓർമകൾക്ക് ഇന്ന് മൂന്ന് വർഷം തികയുകയാണ്. ഇന്നും മണി നമ്മളെ വിട്ടു പിരിഞ്ഞിട്ടില്ല എന്നോർക്കാൻ തന്നെയാണ് നമുക്കും ഏറെ ഇഷ്‌ടം. ആ വലിയ മനുഷ്യന്റെ ഓർമകൾക്ക് നിലക്കാത്ത ജീവനേകി ചാലക്കുടിയിൽ ഒരു റോഡ് തന്നെ സമൂഹത്തിന് സമർപ്പിച്ചിരിക്കുകയാണ് മണിച്ചേട്ടന്റെ പ്രിയപ്പെട്ട ചാലക്കുടിക്കാർ. ചാലക്കുടി ഗവ: ആശുപത്രി ജംഗ്ഷൻ മുതൽ ചേന്നത്തുനാട്ടിലേക്കുള്ള റോഡിന് കലാഭവൻ മണി റോഡ് എന്ന് നാമകരണം ചെയ്തു. മണിച്ചേട്ടന്റെ അനിയൻ രാമകൃഷ്ണനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കലാഭവൻ മണി സ്മാരക റോഡ് യാഥാർത്ഥ്യമായി. ദീർഘകാലത്തെ കുടുംബത്തിന്റെയും കലാഭവൻ മണി ചേട്ടന്റെ ആരാധകരുടെയും ആത്മാർത്ഥമായ ആവശ്യമാണ് ഇന്ന് നിറവേറിയത്.രാവിലെ നടന്ന ചടങ്ങിൽ ചേന്നത്തുനാട്ടിലേക്കുള്ള റോഡിലേക്കുള്ള നാമകരണ ചടങ്ങ് എം.എൽ.എ ബി.ഡി ദേവസ്സി നിർവ്വഹിച്ചു.വൈകുന്നേരം മുനിസിപ്പൽ ground ൽ നടന ചടങ്ങിൽ ചാലക്കുടി ചെയർപേഴ്സൺ കലാഭവൻ മണി റോഡിന്റെ നാമകരണത്തിനായി നൂറു കണക്കിന് കത്തുകൾ ആരാധകരുടെ ഭാഗത്തു നിന്ന് ലഭിച്ചതായി പറഞ്ഞു.ഈ ലക്ഷ്യത്തിനായി ചാലക്കുടി മുനിസിപ്പാലിറ്റിയിലേക്ക് കത്തയച്ചും…. മറ്റും ആവശ്യങ്ങൾ ഉന്നയിച്ച മണി ചേട്ടന്റെ ആരാധകരോടും ആവശ്യം അംഗീകരിച്ച് നടപ്പിലാക്കിയ ചാലക്കുടി എം.എൽ.എ, ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്സൺ ജയന്തി പ്രവീൺ കുമാർ അവർകളോടും.മറ്റു രാഷ്ട്രീയ സാംസ്കാരിക രംഗത്തെ സമുന്നദ്ധരായ പ്രമുഖ വ്യക്തിത്വങ്ങളോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…