മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരമാണ് കലാഭവന്‍ റഹ്‌മാന്‍. കലാഭവന്റെ ആദ്യ മിമിക്സ് പരേഡ് ടീമില്‍ അംഗമായിരുന്ന ആറു പേരില്‍ ഒരാള്‍ കൂടിയാണ് റഹ്‌മാന്‍. ചെറിയ വേഷങ്ങളിലൂടെയാണ് റഹ്‌മാന്‍ ശ്രദ്ധ നേടിയത്. ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാന്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. സിദ്ദിഖ്-ലാലിനൊപ്പം ഒരുപാട് വേദികളില്‍ മിമിക്സ് പരേഡ് അവതരിപ്പിച്ച റഹ്‌മാനെ അവരുടെ സിനിമകളില്‍ ഒന്നും കാണാറില്ലല്ലോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.താന്‍ നടനാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാവില്ല എന്നാണ് റഹ്‌മാന്‍ പറഞ്ഞത്.
പക്ഷേ തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. സിദ്ദിഖ്- ലാല്‍ പടങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്ന് പറയാന്‍ പറ്റില്ല. അഭിനയിച്ചിട്ടുണ്ട്. കിട്ടിയതൊക്കെയും കുഞ്ഞുവേഷങ്ങളായിരുന്നു. അതൊന്നും ഒരു വേഷം ആയിട്ട് ഞാന്‍ കൂട്ടിയിട്ടില്ല. ഇക്കാര്യത്തില്‍ പൂര്‍ണമായും അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എന്റെ ഉത്സാഹക്കുറവും ഇതിനകത്തുണ്ട്. ആരുടെയും പിന്നാലെ പോയി ചാന്‍സ് ചോദിക്കുന്ന സ്വഭാവം പണ്ടേ ഇല്ല, റഹ്‌മാന്‍ പറയുന്നു.
അതേ സമയം സൗഹൃദത്തിന്റെ പേരില്‍ സിദ്ദിഖിനോടും ലാലിനോടും ഒരു നല്ല വേഷം താ എന്ന് തമാശയ്ക്ക് പറഞ്ഞിട്ടുണ്ട്. ഒരു ബന്ധവും ഇല്ലാത്ത ആളുകളുടെ അടുത്ത് ഒരിക്കലും പോയിട്ടില്ല. സിനിമയില്‍ കഠിനമായ ശ്രമങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍ക്കാന്‍ പറ്റൂ എന്നാണ് കലാഭവന്‍ റഹ്‌മാന്റെ അഭിപ്രായം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…