‘ഡയലോഗ് ഒക്കെ നന്നായി പറഞ്ഞു, ഇനി അഭിനയിക്ക്’, അന്ന് മോഹൻലാൽ പറഞ്ഞത് കേട്ട് താൻ അന്തംവിട്ടു പോയെന്ന് കലാഭവൻ ഷാജോൺ

സിനിമാജീവിതത്തിലെ വളരെ രസകരമായ എന്നാൽ അഭിനയ ജീവിതത്തിൽ ഏറെ ഗുണപ്രദമായ ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് നടൻ കലാഭവൻ ഷാജോൺ. സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് ഉണ്ടായ ഒരു സംഭവമാണ് നടൻ ഓർത്തെടുത്തത്. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് കലാഭവൻ ഷാജോൺ അക്കാര്യം വ്യക്തമാക്കിയത്. മിമിക്രിയും സിനിമ അഭിനയവും ഒരു പോലെയാണെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ ആ ചിന്ത മാറ്റി തന്നത് മോഹൻലാൽ ആണെന്നും വ്യക്തമാക്കുകയാണ് കലാഭവൻ ഷാജോൺ.

സിദ്ദിഖിന്റെ ആലീസ് ആൻഡ് ജെന്റിൽമാൻ സിനിമയിൽ മോഹൻലാൽ ചെയ്യുന്ന കഥാപാത്രത്തിന്റെ സുഹൃത്ത്, ഡ്രൈവർ, മാനേജർ തുടങ്ങിയതെല്ലാം ചെയ്യുന്ന വ്യക്തി ആയിട്ടായിരുന്നു കലാഭവൻ ഷാജോണിന്റെ കഥാപാത്രം. ഒരു സീനിൽ മോഹൻലാലിന് ഡയലോഗില്ല. അതുകൊണ്ടു തന്നെ ഇന്ന് ലാലേട്ടനെ ‌ഞെട്ടിച്ചിട്ടേ കാര്യമുള്ളൂ , പൊളിച്ചടുക്കും എന്നൊക്കെ താൻ ഉള്ളിൽ ചിന്തിച്ചെന്ന് കലാഭവൻ ഷാജോൺ പറഞ്ഞു.

മിമിക്രി ചെയ്ത് ശീലമായത് കൊണ്ട് ഡയലോഗ് പഠിക്കുന്നത് തനിക്ക് എളുപ്പമായിരുന്നെന്നും അങ്ങനെ ഡയലോഗ്സ് എല്ലാം പഠിച്ചിട്ട് റിഹേർസൽ സമയത്ത് കാണാതെ പറഞ്ഞു. ഡയലോഗ് പറഞ്ഞു തീരുമ്പോൾ മോഹൻലാൽ വന്ന് അഭിനന്ദിക്കും എന്നായിരുന്നു കരുതിയത്. റിഹേ‍ർസൽ കഴിഞ്ഞ് മോഹൻലാലിനെ നോക്കിയപ്പോൾ, ഡയലോഗ് എല്ലാം കാണാതെ പഠിച്ചു പറഞ്ഞു, ഇനി നീ അഭിനയിക്ക് എന്നാണ് മോഹൻലാൽ പറഞ്ഞതെന്നും കലാഭവൻ ഷാജോൺ പറഞ്ഞു. സിനിമ അഭിനയത്തിന്റെ ഫുൾ കാര്യങ്ങൾ അന്ന് വിശദീകരിച്ച് തന്നെന്നും സിനിമയ്ക്ക് ഒരു ലൈഫ് ഉണ്ടെന്ന് തനിക്ക് മനസിലായത് അന്നാണെന്നും ഷാജോൺ പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago