Categories: MalayalamNews

ഇക്കൊല്ലത്തെ ഓണസദ്യ എന്റെ തന്നെ തോട്ടത്തിൽ നിന്നുള്ള പച്ചക്കറിക്കൊണ്ട് വേണമെന്നാണ് എന്റെ ലക്ഷ്യം: കാളിദാസ് ജയറാം

ജൂലൈ ആദ്യം വരെ കാളിദാസ് ജയറാം കൃഷിമേഖലയിൽ ഒരു പരിശ്രമവും നടത്തിയിരുന്നില്ല. എന്നാൽ ഈ കൊറോണകാലത്ത് അച്ഛൻ ജയറാമിനെ പോലെ തന്നെ കൃഷിയിലും തന്റെ സാന്നിദ്ധ്യം തെളിയിച്ചിരിക്കുകയാണ് കാളിദാസ്. ചെന്നൈയിലെ വീടിന്റെ സാധ്യമാകുന്ന സ്ഥലത്തെല്ലാം കൃഷി ചെയ്‌ത്‌ ചെറിയൊരു പച്ചക്കറി തോട്ടം തന്നെ കാളിദാസ് സൃഷ്ടിച്ചെടുത്തിരിക്കുകയാണ്.

അപ്പയാണ് ഇങ്ങനെയൊരു ആശയം എനിക്ക് പറഞ്ഞു തന്നത്. മത്തങ്ങ, പാവക്ക, തക്കാളി, പച്ചമുളക്, ഉള്ളി, പല തരം പയറുകൾ ഒക്കെ ഞാൻ നട്ടിട്ടുണ്ട്. ചെടികൾ വളർന്ന് തുടങ്ങുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്. ധാരാളം ഒഴിവുസമയം ഉള്ളതിനാൽ ക്രിയാത്മകമായി ചെയ്യാവുന്ന ഒരു പ്രവർത്തി തന്നെയാണിത്. ലോക്ക് ഡൗൺ സമയത്ത് ഞാൻ സിനിമ കാണുകയും ഒന്നോ രണ്ടോ മണിക്കൂർ വർക്ക് ഔട്ട് ചെയ്യുകയും മാത്രമാണ് ചെയ്‌തിരുന്നത്‌. കുറച്ച് നാൾ കഴിഞ്ഞപ്പോൾ അത് മടുത്തു. ഇപ്പോൾ അതിനൊരു മാറ്റം വന്നിരിക്കുകയാണ്.

പച്ചക്കറി കൃഷി ജീവിതത്തിലും പല പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഇത് എന്നെ കൃഷി ചെയ്യാൻ മാത്രമല്ല, ജീവിതത്തിൽ ക്ഷമയുള്ളവനായിരിക്കാനും അച്ചടക്കമുള്ളവനായിരിക്കുവാനും പഠിപ്പിച്ചു. മഴ പെയ്ത് ചെടികളെല്ലാം വെള്ളത്തിൽ മുങ്ങിയപ്പോൾ ഞാൻ ആകെ നിരാശനായിരുന്നു. എല്ലാം അവസാനിച്ചു എന്ന് വിചാരിച്ച എന്നെ അത്ഭുതപ്പെടുത്തി എല്ലാം കൂടുതൽ ശക്തിയോടെ വളരുവാൻ തുടങ്ങി. മഴ ചെടികളെ ശക്തമാക്കുമെന്ന് അപ്പയാണ് പറഞ്ഞു തന്നത്.

ലോക്ക് ഡൗണിന്റെ തുടക്കസമയത്ത് എനിക്ക് പാചകം ചെയ്യുവാൻ വളരെ ആവേശമായിരുന്നു. എനിക്ക് ജീവിതത്തിൽ വേണ്ട എല്ലാത്തരം ഭക്ഷണങ്ങളും ഞാൻ പാചകം ചെയ്‌തു. പക്ഷേ അതിന് ശേഷം ക്ലീനിംഗ് നടത്തി ഞാൻ തളർന്നു. ഇപ്പോൾ എന്റെ ലക്ഷ്യം ഈ വർഷത്തെ ഓണത്തിന് എന്റെ പച്ചക്കറി തോട്ടത്തിലെ പച്ചക്കറികൾ വെച്ച് ഓണസദ്യ ഒരുക്കണമെന്നാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago