Categories: Celebrities

‘വിക്ര’ത്തില്‍ കാളിദാസ് ജയറാമും, കമലഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലോകേഷ് കനകരാജ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തില്‍ കാളിദാസ് ജയറാം അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. വിക്രത്തിന്റെ സെറ്റില്‍ കാളിദാസ് ജോയിന്‍ ചെയ്ത വിവരമാണ് സംവിധായകന്‍ ലോകേഷ് കനകരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ കമല്‍ഹാസന്റെ മകനായാണ് കാളിദാസ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

”കാളിദാസിനെ ഞങ്ങളുടെ ആക്ഷന്‍ ക്ലബിലേയ്ക്ക് സ്വാഗതം ചെയ്യുന്നു” എന്നാണ് ലോകേഷ് കനകരാജ് കമല്‍ഹാസനൊപ്പം നില്‍ക്കുന്ന നടന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ട്വിറ്ററില്‍ കുറിച്ചത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തില്‍ കമലിനൊപ്പം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നടന്‍ നരെയ്നും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തും. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് ഇറക്കിയിരുന്നു. കമല്‍ ഹാസന്റെ 232-മത്തെ ചിത്രമാണ് വിക്രം. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തില്‍ ഫഹദിനും വിജയ് സേതുപതിക്കും പുറമേ നരെയ്‌നും പ്രധാന കഥാപത്രമായി എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. പാളിറ്റിക്കല്‍ ത്രില്ലര്‍ ആയ വിക്രമിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനുള്ള പദ്ധതിയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. കമല്‍ഹാസന്റെ 232-ാം ചിത്രമാണിത്. കമല്‍ ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കുമാര്‍ ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചെന്നൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയില്‍ ആരംഭിച്ചിരുന്നു. 2022 തിയേറ്ററുകളില്‍ എത്തിക്കനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago