മലയാളത്തിന്റെ പ്രിയതാരം ജയറാമിന്റെ മകൻ നായകനായി എത്തുന്ന പുത്തൻ ചിത്രം പാവ കഥൈകളുടെ ടീസർ റിലീസ് ചെയ്തു, നെറ്റ്ഫ്ലിക്സിൽ കൂടിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാല് കഥകൾ കൂട്ടിചേർത്തൊരുക്കിയ ഈ ആന്തോളജി ചിത്രം ഡിസംബറിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. സുധ കൊങ്ങര, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ, വിഘ്‌നേശ് ശിവൻ എന്നിവരാണ് ഇതിലെ നാല് കഥകൾ സംവിധാനം ചെയ്തിരിക്കുന്നത്. കാളിദാസ് ജയറാമിനെ കൂടാതെ, കൽക്കി കൊച്ചലിൻ, സായി പല്ലവി, ഗൗതം മേനോൻ, പ്രകാശ് രാജ്, സിമ്രാൻ, അഞ്ജലി, ശന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
ഇന്നലെ വൈകുന്നേരമാണ് ചിത്രത്തിന്റെ ടീസർ റീലിസ് ചെയ്തത്, വളരെ മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്, മീൻ കൊഴമ്പും മണ് പാനയും എന്ന തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച കാളിദാസ് ജയറാം അതിനു ശേഷം പുത്തൻ പുതു കാലൈ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഓൺലൈൻ റിലീസായി എത്തിയ ആ ചിത്രവും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
മലയാളത്തിൽ ബാലതാരമായിട്ടാണ് കാളിദാസ് തന്റെ അഭിനയം തുടങ്ങിയത്, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങൾ ചെയ്ത കാളിദാസ് നായകനായി അഭിനയിച്ചത് പൂമരം, മിസ്റ്റർ ആൻഡ് മിസ് റൗഡി, അർജന്റീന ഫാൻസ് കാട്ടൂർ കടവ്, ഹാപ്പി സർദാർ എന്നീ സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. മഞ്ജു വാരിയർ നായികയായി എത്തുന്ന ജാക്ക് ആൻഡ് ജിൽ ആണ് താരത്തിന്റെ പുത്തൻ ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…